ETV Bharat / bharat

242 കോടിയുടെ ബാങ്ക് തട്ടിപ്പ് : അറ്റ്‌ലസ് ജ്വല്ലറിയുടെ ആസ്ഥികള്‍ കണ്ടുകെട്ടി ഇഡി

വ്യാജ ഡോക്യുമെന്‍റുകള്‍ സമര്‍പ്പിച്ചാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും അറ്റ്ലസ് രാമചന്ദ്രന്‍ വായ്‌പ തരപ്പെടുത്തിയതെന്ന് ഇഡി

ED attaches assets of atlas jewelry  Atlas ramchandran  atlas jewllary bank fraud case  അറ്റ്ലസ് ജ്വല്ലറിക്കെതിരായ ബാങ്ക് തട്ടിപ്പ് കേസ്  അറ്റ്ലസ് രാമചന്ദ്രന്‍  അറ്റ്ലസ് ജ്വല്ലറിയുടെ തകര്‍ച്ച
242 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ്; അറ്റ്‌ലസ് ജ്വല്ലറിയുടെ ആസ്ഥികള്‍ ഇഡി കണ്ടുകെട്ടി
author img

By

Published : Apr 9, 2022, 5:56 PM IST

ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പ് കേസില്‍ അറ്റ്ലസ് ജ്വല്ലറിയുടേയും അതിന്‍റെ ഡയറക്‌ടര്‍മാരായ എം.എം.രാമചന്ദ്രന്‍, ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടേയും 57.45കോടി രൂപ വിലവരുന്ന ആസ്ഥികള്‍ ഇ.ഡി കണ്ടുകെട്ടി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ 242.4 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് നടപടി. പണം പൂഴ്ത്തിവയ്പ്പ് നിരോധന നിയമ പ്രകാരമാണ് നടപടി.

സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങള്‍, സ്ഥിരം നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയ ആസ്ഥികളില്‍ ഉള്‍പ്പെടും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ തൃശ്ശൂരിലെ റൗണ്ട് സൗത്ത് ശാഖയെ കബളിപ്പിച്ചതിന് എം.എം രാമചന്ദ്രനും അദ്ദേഹത്തിന്‍റെ ഭാര്യയായ ഇന്ദിര രാമചന്ദ്രനെതിരായും കേരള പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി പണംപൂഴ്‌ത്തിവയ്പ്പ് അന്വേഷണം ആരംഭിക്കുന്നത്.

2013 മാര്‍ച്ച് 21 മുതല്‍ 2018 മാര്‍ച്ച് 26 വരെ എം.എം രാമചന്ദ്രനും ഇന്ദിര രാമചന്ദ്രനും സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ചതായി കണ്ടെത്തി. വ്യാജ ഡോക്യുമെന്‍റുകള്‍ ഹാജരാക്കിയാണ് 242.4 കോടി രൂപ ഇവര്‍ വായ്‌പയായി സ്വീകരിച്ചത്. വായ്‌പ തിരിച്ചടച്ചതുമില്ല.

അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരികളില്‍ 100 കോടിയും 14 കോടി ആക്‌സിസ് ബാങ്കിന്‍റെ ന്യൂഡല്‍ഹി ശാഖയിലെ എക്‌സ്‌ക്ര്യൂ അക്കൗണ്ടിലും നിക്ഷേപിച്ചെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അറ്റ്‌ലസ് ജ്വല്ലറിയുടെ മുംബൈ, ബെംഗളൂരു ആസ്ഥാനങ്ങളില്‍ നടന്ന റെയ്‌ഡില്‍ കറന്‍സി, ഗോള്‍ഡ്, സില്‍വര്‍, ഡയമണ്ട് എന്നീ ഇനത്തില്‍ 12.59 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.