റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗളിനെ ഇഡി അറസ്റ്റ് ചെയ്‌തു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപയുെട തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാദേശിക കോടതിയിൽ പൂജയെ ഹാജരാക്കും.
പൂജയുടെ ഭർത്താവായ അഭിഷേക് ഝായുടെയുെം പൂജയുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെയും വീടുകളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പൂജയുടെ ചാറ്റേർഡ് അക്കൗണ്ടന്‍റായ സുമൻ കുമാറിന്‍റെ വീട്ടിൽ നിന്ന് 19 കോടി രൂപ ഇഡി കണ്ടെടുത്തതിനെ തുടർന്ന് ഇയാളെ മെയ് 7ന് അറസ്റ്റ് ചെയ്‌തിരുന്നു