ETV Bharat / bharat

എല്ലാം ഓണ്‍ലൈന്‍മയം ; നഗരങ്ങളില്‍ വ്യാപാര രംഗത്ത് വന്‍ മുന്നേറ്റം

author img

By

Published : May 24, 2022, 7:19 PM IST

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്

e commerce in India  e commerce growth in India  reasons for ecommerce growth in India  ഇന്ത്യയിലെ ഇ കൊമേഴ്‌സ്  നഗരങ്ങളിലെ ഓണ്‍ലൈന്‍ വ്യാപരം  എന്താണ് ഇ കൊമേഴ്‌സിന് ഇന്ത്യയില്‍ ചലിപ്പിക്കുന്നത്
നഗരങ്ങളില്‍ എല്ലാം ഓണ്‍ലൈന്‍മയം; ഓണ്‍ലൈന്‍ വ്യാപരത്തിന് നഗരങ്ങളില്‍ വന്‍ മുന്നേറ്റം

ഹൈദരാബാദ് : കൊവിഡ് രാജ്യത്ത് ഇ കൊമേഴ്‌സ് രംഗത്തിന്‍റെ വളര്‍ച്ചാവേഗത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈനിലൂടെ വാങ്ങിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ചെയ്യാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിവരികയുമാണ്.

ഇന്ത്യയിലെ പല നഗരങ്ങളിലും ഞായറാഴ്‌ചകളില്‍ ഇറച്ചി കടകളില്‍ നീണ്ട വരി സാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കാഴ്‌ചകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ലിഷ്യസ്,ടെന്‍ഡര്‍ കട്‌സ്, ഫിപ്പോള തുടങ്ങിയ കമ്പനികള്‍ ഇറച്ചി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കും.

വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഓണ്‍ലൈനിലൂടെ വാങ്ങിക്കുന്നവരുടെ എണ്ണം നഗരങ്ങളില്‍ വലിയ രീതിയിലാണ് വര്‍ധിച്ചത്. ബിഗ്‌ബാസ്‌കറ്റ്, ഡണ്‍സോ, റിലയന്‍സ് മാര്‍ട്ട്, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ ആപ്പുകളിലൂടെ ഭക്ഷ്യവസ്തുക്കള്‍ നിങ്ങളുടെ വീട്ടില‍െത്തിക്കാന്‍ സാധിക്കും.

വിനോദവും നിക്ഷേപവും ഓണ്‍ലൈനിലൂടെ : ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ കാണുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ഇന്ധനങ്ങളുടെ ഉയര്‍ന്ന വിലയും കൊവിഡുമൊക്കെ തിയേറ്ററുകളില്‍ പോകുന്നവരുടെ എണ്ണം കുറച്ചിരിക്കുകയാണ്. ഓഹരിവിപണികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം യുവാക്കള്‍ക്കിടയില്‍ കൂടിയിരിക്കുന്നു. സ്റ്റോക് ബ്രോക്കിങ് ഓഫിസുകളില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ എടുക്കേണ്ട ആവശ്യം ഇപ്പോഴില്ല. പല ആപ്പുകളിലൂടേയും നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്‌ത് ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണ്.

ഭക്ഷണവും പഠനവും ഓണ്‍ലൈനിലൂടെ : ഓണ്‍ലൈനിലൂടെ ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും കൂടി. പല ആഘോഷസമയങ്ങളിലും ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരീക്ഷ കോച്ചിങ്ങും ഓണ്‍ലൈന്‍ മുഖേന സജീവമാണ്. നിരവധി കോഴ്‌സുകളുടെ ക്ലാസുകളാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ നല്‍കപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.