ETV Bharat / bharat

പണം ഒഴുകുന്ന തെരഞ്ഞെടുപ്പ് കാലം; 5 സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടുകെട്ടിയത് കോടികള്‍, തെലങ്കാന ഒന്നാമതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

flow of money in different states during Election: ഈ മാസം 20 വരെയുള്ള കണക്ക് പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പണമായി മാത്രം കണ്ടുകെട്ടിയത് 372.9 കോടി രൂപ. പണത്തിന് പുറമെ മറ്റ് വസ്‌തു വകകളും.

ECI seized cash from the five states  five states that are facing election  assets worth crores seized by ECI from Telangana  flow of money in different states during Election  നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍  പണം ഒഴുകുന്ന തെരഞ്ഞെടുപ്പ് കാലം
flow of money in different states during Election
author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:57 AM IST

ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പണം ഒഴുകുന്നതായി റിപ്പോര്‍ട്ട്. ഈ മാസം 20നുള്ളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടുകെട്ടിയത് 1760 കോടി രൂപ (ECI seized cash from the five states that are facing election). പണത്തിന് പുറമെ മറ്റ് വസ്‌തുവകകളും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം.

തെരഞ്ഞെടുപ്പില്‍ പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് തെലങ്കാനയില്‍ നിന്നാണെന്നതാണ് മറ്റൊരു വസ്‌തുത. പണത്തിന് പുറമെ മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കാലത്ത് സുലഭമാണ്. തെലങ്കാനയില്‍ നിന്ന് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടുകെട്ടിയത് 659.2 കോടി രൂപയുടെ ആസ്‌തിയാണ് (assets worth crores seized by ECI from Telangana). തൊട്ടുപിന്നില്‍ രാജസ്ഥാന്‍ ആണ്. രാജസ്ഥാനില്‍ നിന്ന് കണ്ടുകെട്ടിയതാകട്ടെ 650.7 കോടി രൂപയുടെ വസ്‌തുവകകളും.

പണത്തിന്‍റെ കാര്യം മാത്രം പരിശോധിക്കുകയാണെങ്കില്‍, അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 372.9 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത്. ഇതിന്‍റെ 60 ശതമാനം അതായത് 225.23 കോടി രൂപ തെലങ്കാനയില്‍ നിന്നാണ്. 2018 ല്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെടുത്തത് 239.15 കോടി രൂപയുടെ ആസ്‌തിയാണ് (flow of money in different states during Election).

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് 1400 കോടി രൂപയുടെ വസ്‌തുവകകള്‍ കണ്ടുകെട്ടിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തി. അഞ്ച് വര്‍ഷം മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ ഒഴുക്കിയ പണത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇത്തവണ ഉണ്ടായത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന സംവിധാനത്തിലൂടെ (ഇഎസ്‌എംഎസ്) സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ ഇത്തവണ സൂക്ഷ്‌മമായാണ് നിരീക്ഷിക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിനായി 228 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധ്യതയുള്ള 194 നിയമസഭ മണ്ഡലങ്ങള്‍ ഈ ഉദ്യോഗസ്ഥരുടെ കര്‍ശനമായ നിരീക്ഷണ വലയത്തിലാണ്. ഇവിടങ്ങളില്‍ കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നത്. കൂടാതെ പണത്തിന്‍റെ ഒഴുക്ക് ഈ സംസ്ഥാനങ്ങളില്‍ ഇനിയും ഉയരുമെന്ന ആശങ്കയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവയ്‌ക്കുന്നുണ്ട്.

Also Read: പട്ടുസാരി..കുക്കർ.. വാഗ്‌ദാനങ്ങള്‍ അവസാനിക്കുന്നില്ല; കോടികൾ കടന്ന്‌ സ്ഥാനാർത്ഥികളുടെ ചെലവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.