ETV Bharat / bharat

ECI | രാഷ്‌ട്രീയ പാർട്ടികള്‍ക്ക് സാമ്പത്തിക കണക്കുകൾ ഓൺലൈനായി ഫയൽ ചെയ്യാം; വെബ് പോർട്ടൽ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ - മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ദൗത്യത്തിന്‍റെ ഭാഗമായാണ് വെബ് പോർട്ടലിന് തുടക്കം കുറിച്ചത്

ECI launches website for political parties  political parties to file financial accounts  ECI  വെബ് പോർട്ടൽ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ  തെരഞ്ഞെടുപ്പ് കമ്മിഷൻ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാര്‍  തെരഞ്ഞെടുപ്പ് കമ്മിഷൻ
ECI
author img

By

Published : Jul 3, 2023, 7:01 PM IST

ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികൾക്ക് സാമ്പത്തിക കണക്കുകൾ ഓൺലൈനായി ഫയൽ ചെയ്യാൻ വെബ് പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ). മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച 'മൂന്ന് - സി' ദൗത്യത്തിന്‍റെ (3C Strategy) ഭാഗമായാണ് ഈ പരിഷ്‌കരണം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒരു വർഷമായുള്ള സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക കാര്യങ്ങളില്‍ ശുദ്ധീകരണം, ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുക, സമ്മര്‍ദത്തിന് വഴങ്ങാതിരിക്കുക എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മുന്നോട്ടുവച്ച മൂന്ന് ദൗത്യം. 'റെഗുലേറ്ററി ഫിനാൻഷ്യൽ റിപ്പോർട്ടിങിന്‍റെ മോശം നിലവാരവും ചില രജിസ്റ്റർ ചെയ്‌ത അംഗീകൃതമല്ലാത്ത രാഷ്‌ട്രീയ പാർട്ടികളുടെ കേസുകളിൽ കമ്മിഷൻ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ കണക്കിലെടുത്താണ്, 2022 മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സാമ്പത്തിക കാര്യങ്ങളില്‍ ശുദ്ധീകരണം നടത്താനുള്ള നീക്കം ആരംഭിച്ചത്.' - മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.