ന്യൂഡൽഹി : സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പോരായ്മകൾ തിരിച്ചറിയുന്നതിനും പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമായി കോർ കമ്മിറ്റി രൂപീകരിച്ച് കമ്മിഷൻ. സെക്രട്ടറി ജനറലിന്‍റെ നേതൃത്വത്തിൽ കോർ കമ്മിറ്റി രൂപീകരിച്ചതായി ഇസിഐ ഔദ്യോഗിക വക്താവ് ഷെയ്ഫാലി ശരൺ ട്വിറ്ററിലൂടെ അറിയിച്ചു. അടുത്തിടെ വോട്ടെടുപ്പ് നടന്ന അസം, ബിഹാർ, കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് പഠനവിധേയമാക്കുന്നത്.
ALSO READ : തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവാദത്തിൽ ഏർപ്പെടരുത്
ഇസിഐ റെഗുലേറ്ററി ഭരണത്തിലെ പോരായ്മകൾ, കൊവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കല്‍,നിയമ- നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എന്നിവയെല്ലാം പരിശോധിക്കും. കമ്മിഷന്‍ മാർഗനിർദേശങ്ങൾ കൂടാതെ ബന്ധപ്പെട്ട റെഗുലേറ്ററി അല്ലെങ്കിൽ ലീഗൽ ഭരണത്തിൻ കീഴിൽ, നിർബന്ധിത ഏജൻസികൾ അല്ലെങ്കിൽ അധികാരികൾ, കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കിയത്, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്.
കൂടാതെ ഇലക്ടറൽ റോൾ, വോട്ടർ പട്ടിക, വോട്ടർമാരുടെ ഫോട്ടോ ഐഡന്‍റിറ്റി കാർഡിന്‍റെ (ഇപിസി) വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും.ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒൻപത് വർക്കിംഗ് ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനും കോർ കമ്മിറ്റിയുടെ ശുപാർശകൾ മുതൽക്കൂട്ടാവുമെന്നാണ് കമ്മിഷന്‍റെ നിഗമനം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോർ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ മെയ് 2നാണ് പ്രഖ്യാപിച്ചത്.