ETV Bharat / bharat

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂർണ പരാജയമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി - തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് വ്യാപനം തടയാൻ കമ്മിഷന്‍റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി election commission work in west bengal calcutta high court on west bengal rallies തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി കൊൽക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി
author img

By

Published : Apr 22, 2021, 5:48 PM IST

കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാൻ കമ്മിഷന്‍റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്മിഷന്‍ പൂർണ പരാജയമാണെന്നും വിമർശിച്ചു.

കൊവിഡ് കേസുകൾ ഉയർന്നതോടെ യോഗങ്ങൾക്കും ഘോഷയാത്രകൾക്കും വിലക്ക് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾക്ക് മറുപടിയായി കമ്മിഷൻ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി ബി രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചത്.

എല്ലാ അധികാരവും ഉണ്ടായിട്ടും സാധാരണക്കാർക്ക് ഉപദേശങ്ങൾ നൽകുകയല്ലാതെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കമ്മിഷൻ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ കമ്മിഷൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെള്ളിയാഴ്ചയോടെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.