ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം : പുതിയ നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി - Supreme Court on CEC and EC

SC on appointment of CEC and ECs : തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി രൂപീകരിച്ച പുതിയ സമിതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ പരമോന്നത കോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടും.

ECs appointment  SC refuses to stay new law  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം  നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി
SC refuses to stay new law on appointment of CEC and ECs
author img

By ETV Bharat Kerala Team

Published : Jan 12, 2024, 5:01 PM IST

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമനത്തിനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കിയ നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. അതേസമയം വിഷയം പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും കോടതി വ്യക്തമാക്കി(EC's appointment).

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം(SC refuses to stay new law). പരാതിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം സിങ്ങാണ് പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന് കോടതിയില്‍ വാദിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെയും കമ്മീഷണര്‍മാരെയും നിയമിക്കാനുള്ള പുതിയ നിയമം ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

നിയമന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി ഒരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. പരമോന്നത കോടതിയുടെ മറ്റൊരു ഉത്തരവിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂറും സഞ്ജയ് നാരായണ്‍ റാവു മേഷ്രവുമാണ് പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. 2023ലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സേവന വേതന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.

പുതിയ നിയമം ഭരണഘടനയിലെ 14, 21, 50, 324 അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ രാജ്യത്തെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനും എതിരാണ്. കൂടാതെ അനൂപ് ബരന്‍വാള്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലെ തത്വങ്ങള്‍ക്കും കടക വിരുദ്ധമാണ് പുതിയ നിയമം.

324ാം അനുച്ഛേദത്തില്‍ നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരമുള്ള സ്വതന്ത്രവും നിഷ്‌പക്ഷവുമായ ഒരു സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലുള്ള രാഷ്ട്രീയ കക്ഷിയുടെ സ്വാധീനത്തില്‍പ്പെടാതെ പ്രവര്‍ത്തിക്കേണ്ട ഏജന്‍സിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയും സ്വതന്ത്രമായിരിക്കണം.

Also Read: മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ ഡമോക്ലസിന്‍റെ വാള്‍

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് സ്വതന്ത്രവും സുതാര്യവുമായ സംവിധാനം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മറ്റൊരു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പരമോന്നത കോടതിയുടെ ഒരു ഉത്തരവ് ഗസറ്റ് വിജ്ഞാപനത്തിലൂടെ റദ്ദാക്കാന്‍ പാര്‍ലമെന്‍റിനോ മറ്റേതെങ്കിലും നിയമനിര്‍മ്മാണ സഭകള്‍ക്കോ അധികാരമുണ്ടോയെന്നും സഞ്ജീവ് മല്‍ഹോത്രയുടെ ഹര്‍ജിയില്‍ ആരായുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.