നാഗ്‌പൂര്‍: കളിക്കുന്നതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് നാഗ്‌പൂരില്‍ 4 വയസുകാരി മരിച്ചു. ചോക്ലേറ്റ് അണെന്ന് തെറ്റിദ്ധരിച്ച് കുട്ടി എലിവിഷം എടുത്ത് കഴിക്കുകയായരിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ എലി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയാണ് വിഷം സൂക്ഷിച്ചിരുന്നത്.
വീട്ടില്‍ പാവയുമായി കളിക്കുന്നതിനിടെയാണ് നാലുവയസുകാരി ചോക്ലേറ്റ് ആണെന്ന് കരുതി എലിവിഷം എടുത്ത് കഴിച്ചത്. കുട്ടി ഛര്‍ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അമ്മ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.