ETV Bharat / bharat

സിക്കിമില്‍ ഭൂചലനം ; റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത

ഇന്ന് പുലര്‍ച്ചെ സിക്കിമിലെ യുക്‌സം നഗരത്തിലാണ് 4.3 റിക്‌ടര്‍ സ്‌കെയില്‍ തീവ്രതയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്

author img

By

Published : Feb 13, 2023, 9:16 AM IST

earthquake  earthquake in sikkim  earthquake sikkims yuksom  asam earthquake  latest news today  ഭൂചലനം  സിക്കിമില്‍ ഭൂചലനം  സിക്കിമിലെ യുക്‌സം നഗരത്തില്‍ ഭൂചലനം  ആസമില്‍ ഭൂചലനം  സിക്കിം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സിക്കിമില്‍ ഭൂചലനം; രേഖപ്പെടുത്തിയത് 4.3 റിക്‌ടര്‍ സ്‌കെയില്‍ തീവ്രത

യുക്‌സം(സിക്കിം) : സിക്കിമിലെ യുക്‌സം നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം. റിക്‌ടര്‍ സ്‌കെയില്‍ 4.3 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ ഭൂകമ്പ ശാസ്‌ത്ര കേന്ദ്രം അറിയിച്ചു. '13.02.2023ന് പുലര്‍ച്ചെ 4.15ന് 4.3 തീവ്രതയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ സിക്കിമിലെ യുക്‌സമിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തി' - ദേശീയ ഭൂകമ്പശാസ്‌ത്ര കേന്ദ്രം ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം അസമിന്‍റെ മധ്യമേഖലയില്‍ 4 റിക്‌ടര്‍ സ്‌കെയില്‍ തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തുള്ള നാഗോണ്‍ ജില്ലയിലാണ് ഭൂകമ്പം സ്ഥിരീകരിച്ചത്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും ദേശീയ ഭൂകമ്പശാസ്‌ത്ര കേന്ദ്രം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.