ETV Bharat / bharat

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും പാകിസ്ഥാനിലും ഭൂചലനം ; റിക്‌ടര്‍ സ്‌കെയിലില്‍ യഥാക്രമം 5.0, 4.3 തീവ്രത - പാകിസ്ഥാനിൽ ഭൂചലനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 5.0 തീവ്രതയും പാകിസ്ഥാനിൽ 4.3 ഉം രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രണ്ടിടത്തും നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

earthquake  Andaman nicobar islands and pakistan earthquake  earthquake andaman nicobar  andaman nicobar island  andaman nicobar  pakistan  pakistan earthquake  earthquake in india  ആൻഡമാൻ നിക്കോബാർ  ആൻഡമാൻ നിക്കോബാർ ഭൂചലനം  ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പം  ഭൂകമ്പം  ഭൂചലനം  പാകിസ്ഥാനിൽ ഭൂചലനം  ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ഭൂകമ്പങ്ങൾ
ആൻഡമാൻ നിക്കോബാർ
author img

By

Published : Mar 6, 2023, 10:20 AM IST

ഹൈദരാബാദ് : ആൻഡമാൻ നിക്കോബാറിൽ റിക്‌ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്). റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാകിസ്ഥാനിലും രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 10 കിലോമീറ്റർ ആഴത്തിൽ ഉറവിടമായി ഇന്ന് പുലർച്ചെ 5.07നാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തെ തുടർന്ന് ദ്വീപുകളിൽ എന്തെങ്കിലും നാശനഷ്‌ടം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് 431 കിലോമീറ്റർ വടക്കായാണ് പാകിസ്ഥാനിൽ ഭൂകമ്പം ഉണ്ടായതെന്ന് രാജ്യത്തെ ഭൂചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ നോഡൽ ഏജൻസി അറിയിച്ചു. രാവിലെ 6.32 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്. 15 കിലോമീറ്റർ ആഴത്തിലാണ് കമ്പനം ഉണ്ടായതെന്ന് ഏജൻസി ട്വീറ്റ് ചെയ്‌തു.

ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 128 ഭൂകമ്പങ്ങൾ: ജനുവരിയിൽ ഇന്ത്യയിലും അതിന്‍റെ സമീപ പ്രദേശങ്ങളിലും 128 ഭൂകമ്പങ്ങൾ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുകുഷ് മേഖല, ഉത്തരേന്ത്യ (ലഡാക്ക്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലാണ് ഭൂചലനങ്ങൾ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തിന്‍റെ വടക്ക് (ഉത്തർപ്രദേശിലെ ഷാംലി, സഹാറൻപൂർ), പടിഞ്ഞാറ് (ഗുജറാത്തിലെ കച്ച്, മഹാരാഷ്ട്രയിലെ ജൽഗാവ്, ഹിംഗോളി), തെക്ക് (തെലങ്കാനയിലെ സംഗറെഡ്ഡി, കർണാടകയിലെ കലബുർഗി, വിജയപുര, കർണാടക) എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 3.0ൽ താഴെ തീവ്രതയുള്ള 28 ഭൂചലനങ്ങൾ ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിക്‌ടർ സ്കെയിലിൽ 5.0 തീവ്രതയുള്ള 6 ഭൂചലനങ്ങളും രേഖപ്പെടുത്തി.

ഞായറാഴ്‌ച രാവിലെ ജമ്മു കശ്‌മീരിലെ ബന്ദിപ്പോര ജില്ലയിൽ റിക്‌ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.57നാണ് ഭൂചലനമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. സീസ്മോളജിക്കൽ ഡാറ്റകൾ പ്രകാരം, ഭൂമിയുടെ ഉപരിതലത്തിൽ 10 കിലോമീറ്റർ അക്ഷാംശം (latitude) 34.42 ഡിഗ്രി വടക്കും രേഖാംശം (longitude) 74.88 ഡിഗ്രി കിഴക്കുമാണ് ഭൂകമ്പം ഉണ്ടായത്. ഞായറാഴ്‌ച ഉണ്ടായ ചലനത്തിൽ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

നേരത്തെ ഫെബ്രുവരി 28ന് മണിപ്പൂരിലെ നോനി ജില്ലയിൽ റിക്‌ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് റിപ്പോർട്ട് ചെയ്‌തിരുന്നു. പുലർച്ചെ 2.46 ഓടെയാണ് ഭൂചലനം ഉണ്ടായതെന്നും 25 കിലോമീറ്റർ താഴ്‌ചയിലാണ് ഉറവിടമെന്നും ഏജൻസി അറിയിച്ചു. ഈ ഭൂചലനത്തിലും വസ്‌തു നാശമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also read: ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം; വീടുവിട്ട് ഓടി ജനം, ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല

ഒരേ ദിവസം ആന്ധ്രയിലും മധ്യപ്രദേശിലും ഭൂചലനം: ഫെബ്രുവരി 19ന് ആന്ധ്രപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ നന്ദിഗമയിലും മധ്യപ്രദേശിലെ ഇൻഡോറിൽ 150 കി മീ തെക്കുപടിഞ്ഞാറ് ധാർ ജില്ലയിലുമാണ് ഭൂചലനമുണ്ടായത്.

ആന്ധ്രാപ്രദേശിൽ രാവിലെ 7.13നാണ് ചലനം ഉണ്ടായത്. 3.4 തീവ്രത രേഖപ്പെടുത്തി. നാശനഷ്‌ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ല.

മധ്യപ്രദേശിൽ ഉച്ചക്ക് ഒരു മണിയോടെയാണ് ചലനമുണ്ടായത്. 3.0 തീവ്രത രേഖപ്പെടുത്തി. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കി മീ ആഴത്തിലായിരുന്നു ഇതിന്‍റെ ഉറവിടം. ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.