ETV Bharat / bharat

അസമില്‍ വീണ്ടും ഭൂചലനം

author img

By

Published : May 10, 2021, 10:03 AM IST

ഈ മാസം മാത്രം ഇത് ആറാമത്തെ തവണയാണ് സംസ്ഥാനത്ത് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസം ഭൂചലനം പുതിയ വാര്‍ത്ത  അസമില്‍ വീണ്ടും ഭൂചലനം വാര്‍ത്ത  ഭൂചലനം പുതിയ വാര്‍ത്ത  earthquake hits again in assam news  assam earthquake latest news  magnitude 3.0 earthquake hits nagaon news  earthquake hits Assam's Nagaon news
അസമില്‍ വീണ്ടും ഭൂചലനം

ഗുവഹത്തി: അസമിലെ നാഗോണില്‍ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ 7.05 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി ട്വിറ്ററിലൂടെ അറിയിച്ചു. പ്രഭവ കേന്ദ്രത്തില്‍ 23 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്.

Read more: അസമിൽ വീണ്ടും ഭൂചലനം

മെയ് മാസത്തില്‍ മാത്രം ഇത് ആറാം തവണയാണ് സംസ്ഥാനത്ത് ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം സോനിത്പൂരിലും 3.7 തീവ്രതയോടെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സോനിത്പൂരില്‍ മാത്രം കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ അഞ്ച് തവണയാണ് ഭൂചലനം ഉണ്ടായത്. ഇതിന് പുറമേ മോറിഗോണിലും തേസ്പൂരിലും തീവ്രത കുറഞ്ഞ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.