ETV Bharat / bharat

"മേഡ് ഫോർ ഈച്ച് അദർ"; ഭഗൽപൂരിൽ കൗതുകമായി ഉയരക്കുറവുള്ളവരുടെ വിവാഹം - പൊക്കക്കുറവുള്ളവർ വിവാഹം കഴിച്ചു

3 അടി (36 ഇഞ്ച്) ആണ് വരന്‍റെ ഉയരം. 2.8 അടി (34 ഇഞ്ച്) ആണ് വധു മംമ്‌ത കുമാരിയുടെ ഉയരം.

Dwarfs tie knot in Bihar  Dwarfs marries in bhagalpur Bihar  variety marriages in india  ഉയരക്കുറവുള്ളവരുടെ വിവാഹം  പൊക്കക്കുറവുള്ളവർ വിവാഹം കഴിച്ചു  വിവാഹം ഭഗൽപൂർ ബിഹാർ
ഭഗൽപൂരിൽ കൗതുകമായി ഉയരക്കുറവുള്ളവരുടെ വിവാഹം
author img

By

Published : May 5, 2022, 7:22 AM IST

Updated : May 5, 2022, 7:46 AM IST

ഭഗൽപൂർ (ബിഹാർ): ഭഗൽപൂർ ജില്ലയിലെ നവഗാച്ചിയയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അപൂർവമായൊരു വിവാഹചടങ്ങിനാണ്. വിവാഹം കണ്ടു നിന്നവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു, "മേഡ് ഫോർ ഈച്ച് അദർ".

അഭിയ ബസാർ സ്വദേശിയും കിഷോരി മണ്ഡലിന്‍റെ മകളുമായ മംമ്ത കുമാരിയും(24) മസാറു സ്വദേശി ബിന്ദേശ്വരി മണ്ഡലിന്റെ മകൻ മുന്ന ഭാരതിയും(26) തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം. 3 അടി (36 ഇഞ്ച്) ആണ് വരന്‍റെ ഉയരം. 2.8 അടി (34 ഇഞ്ച്) ആണ് വധു മംമ്‌ത കുമാരിയുടെ ഉയരം.

ഇരുവരുടെയും അതുല്യമായ വിവാഹത്തിന് സാക്ഷിയാകാൻ നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. പ്രദേശത്തെ ഒരു നൃത്തസംഘത്തിൽ കലാകാരനായി പ്രവർത്തിക്കുകയാണ് മുന്ന ഭാരതി. സർക്കസിൽ ജോലി ചെയ്യുകയാണ് മംമ്‌തയുടെ സഹോദരൻ ഛോട്ടു ഛലിയ. മുന്നയെ കണ്ടപ്പോൾ അദ്ദേഹം തന്‍റെ സഹോദരിക്ക് അനുയോജ്യനാകുമെന്ന് കരുതി. തുടർന്ന് മുന്നയുടെ കുടുംബത്തോട് സംസാരിക്കുകയും അവർ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നുവെന്ന് ഛോട്ടു പറയുന്നു.

Last Updated : May 5, 2022, 7:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.