ETV Bharat / bharat

പുതിയ ദൗത്യത്തില്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ദുല്‍ഖര്‍ സല്‍മാന്‍റെ ക്യാരക്‌ടര്‍ പ്രൊമോ

author img

By

Published : Aug 12, 2023, 9:50 PM IST

ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ക്യാരക്‌ടര്‍ പ്രൊമോ റിലീസ് ചെയ്‌തു. സീരീസിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ക്യാരക്‌ടര്‍ പ്രൊമോ ആണ് പുറത്തുവിട്ടത്.

Dulquer Salmaan starrer Guns and Gulaabs  Guns and Gulaabs character promo  Guns and Gulaabs  Dulquer Salmaan  പുതിയ ദൗത്യത്തില്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍  ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍  ദുല്‍ഖര്‍ സല്‍മാന്‍റെ ക്യാരക്‌ടര്‍ പ്രൊമോ  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ക്യാരക്‌ടര്‍ പ്രൊമോ  ദുല്‍ഖര്‍ സല്‍മാന്‍  King of Kotha  Lucky Baskhar
പുതിയ ദൗത്യത്തില്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ദുല്‍ഖര്‍ സല്‍മാന്‍റെ ക്യാരക്‌ടര്‍ പ്രൊമോ

ദുൽഖർ സൽമാന്‍റേതായി (Dulquer Salmaan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് ഗാങ്‌സ്‌റ്റര്‍ കോമഡി വെബ്‌ സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' (Guns and Gulaabs). 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ന്‍റെ ക്യാരക്‌ടര്‍ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് പ്രൊമോ വീഡിയോ.

'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' സീരീസില്‍ അര്‍ജുന്‍ വര്‍മ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുക. നഗരത്തിലെ രണ്ട് ഗുണ്ടാ സംഘത്തെ നിർവീര്യമാക്കുക എന്ന ദൗത്യത്തിലാണ് അര്‍ജുന്‍. പ്രൊമോയില്‍ ദുല്‍ഖറിന്‍റെ കഥാപാത്രവും രാജ്‌കുമാര്‍ റാവുവിന്‍റെ (Rajkummar Rao) കഥാപാത്രവും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കാണിക്കുന്നുണ്ട്. ടിപ്പു എന്ന കഥാപാത്രത്തെയാണ് രാജ്‌കുമാര്‍ റാവു അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രത്തിന്‍റെ ഗ്ലിംപ്‌സും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. നേരത്തെ പുറത്തിറങ്ങിയ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വെബ്‌ സീരീസാണിത്.

'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'ന്‍റെ മറ്റൊരു പ്രൊമോ വീഡിയോയും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗാങ്‌സ്‌റ്ററുകള്‍, 1970 കളിലെ ഗാനങ്ങൾ, വളരെ റൊമാന്‍റിക്കായ കമിതാക്കള്‍ എന്നിവ നിറഞ്ഞതായിരുന്നു 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' പ്രൊമോ വീഡിയോ. മോഷൻ പോസ്‌റ്റർ മാതൃകയിലാണ് നിര്‍മാതാക്കള്‍ പ്രൊമോ വീഡിയോ അണിയിച്ചൊരുക്കിയത്.

Also Read: Dulquer Salmaan| ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്: പിറന്നാള്‍ ദിനത്തില്‍ പ്രൊമോ വീഡിയോയുമായി ദുല്‍ഖര്‍

ഒരു കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 18ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് റിലീസിനെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ രാജ്‌കുമാർ റാവു, ടിജെ ഭാനു (TJ Bhanu), ആദർശ് ഗൗരവ് (Adarsh Gourav), ഗുൽഷൻ ദേവയ്യ (Gulshan Devaiah) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജും ഡികെയും (Raj and DK) ചേര്‍ന്നാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' സീരീസിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ദ ഫാമിലി മാൻ' (The Family Man), 'ഫർസി' (Farzi) എന്നീ ത്രില്ലർ വെബ്‌ സീരീസുകളിലൂടെ പ്രശസ്‌തരാണ് രാജും ഡികെയും.

അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് (King of Kotha) ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പാന്‍ ഇന്ത്യന്‍ സിനിമയായി റിലീസിനെത്തുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

'ലക്കി ഭാസ്‌ക്കര്‍' (Lucky Baskhar) ആണ് ദുല്‍ഖര്‍ സല്‍മാന്‍റെ മറ്റൊരു പുതിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ലക്കി ഭാസ്‌ക്കറും' റിലീസിനെത്തുന്നത്.

Also Read: 'എല്ലാ സ്നേഹത്തിനും വളരെ നന്ദി'; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌ ട്രെയിലറിന് 3 കോടിയിലധികം കാഴ്‌ചക്കാര്‍, പോസ്റ്റുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.