ETV Bharat / bharat

'കാന്തയുടെ ലോകത്തേക്ക് സ്വാഗതം'; റാണ ദഗുപതിക്കൊപ്പമുള്ള സിനിമയുടെ ടൈറ്റിലുമായി ദുല്‍ഖര്‍ സല്‍മാന്‍ - റാണ ദഗുപതിക്കൊപ്പമുള്ള സിനിമ

ദുല്‍ഖര്‍ സല്‍മാനൊപ്പം ഈ യാത്ര ആരംഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് റാണ ദഗുപതി. ദുല്‍ഖറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം.

Dulquer Salmaan joins hands with Rana Daggubati  Dulquer Salmaan  Rana Daggubati  multi lingual movie Kaantha  Kaantha  കാന്ത  പുതിയ ചിത്രം റാണ ദഗുപതിക്കൊപ്പം  റാണ ദഗുപതി  ടൈറ്റില്‍ പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍  കാന്തയുടെ ലോകത്തേക്ക് സ്വാഗതം  റാണ ദഗുപതിക്കൊപ്പമുള്ള സിനിമ  ടൈറ്റിലുമായി ദുല്‍ഖര്‍ സല്‍മാന്‍
'കാന്തയുടെ ലോകത്തേക്ക് സ്വാഗതം'; റാണ ദഗുപതിക്കൊപ്പമുള്ള സിനിമയുടെ ടൈറ്റിലുമായി ദുല്‍ഖര്‍ സല്‍മാന്‍
author img

By

Published : Jul 29, 2023, 11:34 AM IST

ഹുഭാഷ ചിത്രത്തിനായി ബാഹുബലി താരം റാണ ദഗുപതിക്കൊപ്പം (Rana Daggubati) കൈകോര്‍ത്ത് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ (Dulquer Salmaan). ദുല്‍ഖര്‍ സല്‍മാന്‍റെ 40-ാം ജന്മദിനത്തിലായിരുന്നു ഈ വലിയ പ്രഖ്യാപനം. 'കാന്ത' (Kaantha) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.

നടനും നിർമാതാവുമായ റാണ ദഗുപതിക്കൊപ്പം ദുൽഖർ സൽമാൻ ഒന്നിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ ഇതുവരെ പ്രചരിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പമായിരുന്നു (Kaantha first look poster) പ്രഖ്യാപനം. അഞ്ച് ഭാഷകളിലായാണ് 'കാന്ത'യുടെ ഫസ്‌റ്റ് ലുക്കുകള്‍ റിലീസായത്. ഒരു ചെറു വിവരണത്തോടു കൂടിയാണ് ദുല്‍ഖര്‍ പോസ്‌റ്റ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'വളരെ അപൂർവമായി, നമുക്ക് ഉള്‍ക്കൊള്ളാനാവുന്ന നല്ല സിനിമയെ ഓർമിപ്പിക്കുന്ന ഒരു കഥ നാം കണ്ടെത്തുന്നു. മികച്ച കഴിവുള്ള ഒരു ടീമിനൊപ്പം ഈ യാത്ര ആരംഭിക്കുന്നില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളെ ഒരുമിപ്പിച്ച പ്രോജക്‌ടാണ് കാന്ത. വരാനിരിക്കുന്നതിന്‍റെ ഫസ്‌റ്റ് ലുക്ക് ഇതാ. കാന്തയുടെ ലോകത്തേക്ക് സ്വാഗതം' -ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്കുകള്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.

Also Read: ഒടുവില്‍ കലാപക്കാരാ എത്തി..! ചടുലമായ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍, ഒപ്പം റിതിക സിങ്ങിന്‍റെ ഐറ്റം നമ്പറും...

അതേസമയം റാണ ദഗുപതിയും ഫസ്‌റ്റ് ലുക്കുകള്‍ പങ്കുവച്ചിട്ടുണ്ട്. ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം കാന്തയുടെ ഫസ്‌റ്റ് ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വേഫെറർ ഫിലിംസുമായി സഹകരിക്കുന്നത് വലിയ കാര്യമാണെന്ന് റാണ ദഗുപതി പറയുന്നത്. 'വളരെ കഴിവുള്ള ദുല്‍ഖര്‍ സല്‍മാന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ജന്മദനിത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇതാ. ജന്മദിനാശംസകള്‍ ഡിക്യൂ. കാന്തയുടെ ലോകത്തേയ്‌ക്ക് സ്വാഗതം' -ഇപ്രകാരമാണ് റാണ ദഗുപതി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

റാണ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയയുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറെർ ഫിലിംസാണ് 'കാന്ത'യുടെ നിര്‍മാണം നിര്‍വഹിക്കുക. സെൽവമണി സെൽവരാജ് ആണ് 'കാന്ത'യുടെ സംവിധാനം. അതേസമയം സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ അണിറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

സെൽവമണി സെൽവരാജ് ആദ്യമായി സംവിധാനം ചെയ്‌ച 'നില' (2016) എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിക്വസ്‌റ്റ് ഫിലിം ഫെസ്‌റ്റിവലിൽ 'നില'യ്‌ക്ക് പ്രേക്ഷക അവാർഡ് നേടിയിരുന്നു. നിരവധി ഓസ്‌കര്‍ പുരാസ്‌കാരങ്ങള്‍ നേടിയ 'ലൈഫ് ഓഫ് പൈ' (Life of Pi) എന്ന ഹോളിവുഡ് ചിത്രത്തില്‍ സംവിധായകന്‍ ആംഗ് ലീയുടെ (Ang Lee) സഹായിയായും സെല്‍വമണി സെല്‍വരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം സെൽവരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ദി ഹണ്ട് ഫോർ വീരപ്പൻ' (The Hunt for Veerappan) എന്ന ഡോക്യുമെന്‍ററി സീരീസ്. നെറ്റ്‌ഫ്ലിക്‌സിലൂടെ ഓഗസ്‌റ്റ് 4നാണ് സീരീസ് റിലീസ് ചെയ്യുക.

Also Read: Dulquer Salmaan| ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്: പിറന്നാള്‍ ദിനത്തില്‍ പ്രൊമോ വീഡിയോയുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.