മുംബൈ : മുംബൈ ക്രൈം ബ്രാഞ്ചിലെ ആന്‍റി നാർകോട്ടിക് സെൽ ഫെബ്രുവരിയിൽ മാത്രം പിടികൂടിയത് 4.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്. അറസ്റ്റ് ചെയ്‌തത് 116 പേരെ. 38 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ്, 1.80 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയ്‌ൻ, 1.8 കോടി രൂപ യുടെ കൊക്കെയ്ൻ, 1.15 കോടിയുടെ ചരസ്, 72 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ, 45 ലക്ഷം രൂപയുടെ മറ്റ് മയക്കുമരുന്നുകള്‍ എന്നിവയാണ് ഫെബ്രുവരിയിൽ ആന്‍റി നാർകോട്ടിക് സെൽ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
Also Read: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അജണ്ട
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സബർബൻ പ്രദേശങ്ങളിൽ നിന്നും മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് 97 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തത്. നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.