ശ്രീനഗർ : ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 200 കോടി രൂപ വിലവരുന്ന 40 കിലോ ലഹരിവസ്‌തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്ത് ആന്‍റി ടെററിസം സ്ക്വാഡും കോസ്റ്റ് ഗാർഡും ചേർന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് ആറ് മൈൽ അകലെ പാകിസ്ഥാൻ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ജീവനക്കാരെ ജാഖൗവിലേക്ക് കൊണ്ടുവന്നു. ബോട്ടും കരയിലേക്കെത്തിച്ചു. പഞ്ചാബ് ജയിലിൽ കഴിയുന്ന നൈജീരിയക്കാരൻ ഓർഡർ ചെയ്‌തതാണ് മയക്കുമരുന്നെന്നാണ് വിവരം.