ETV Bharat / bharat

അമൃത്‌പാല്‍ സിങ് കാണാമറയത്ത് ; വലവിരിച്ച് പൊലീസ്, ഹോഷിയാര്‍പൂരില്‍ ഡ്രോണ്‍ വിന്യാസം

അമൃത്‌പാല്‍ സിങ്ങിനെ കണ്ടെത്താന്‍ ഹോഷിയാര്‍പൂരിലും സമീപ പ്രദേശങ്ങളിലും ഡ്രോണ്‍ വിന്യസിച്ച് പൊലീസ്. മര്‍നയന്‍ ഗ്രാമത്തിലും പൊലീസ് സുരക്ഷ ശക്തം. അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചു.

author img

By

Published : Mar 30, 2023, 4:46 PM IST

Drone deployed in Hoshiarpur village as police search for Amritpal  Amritpal  Hoshiarpur  Drone deployed in Hoshiarpur  ഹോഷിയാര്‍പൂരില്‍ ഡ്രോണ്‍ വിന്യസിച്ചു  അമൃത്‌പാല്‍ സിങ്ങിനായി വലവിരിച്ച് പൊലീസ്  ഡ്രോണ്‍ വിന്യസിച്ച് പൊലീസ്  vഅര്‍ധ സൈനിക വിഭാഗം  പഞ്ചാബ് വാര്‍ത്തകള്‍  പഞ്ചാബ് പുതിയ വാര്‍ത്തകള്‍  അമൃത്‌പാല്‍ സിങ് കാണാമറയത്ത്
അമൃത്‌പാല്‍ സിങ്ങിനായി വലവിരിച്ച് പൊലീസ്

പഞ്ചാബ് : ഖലിസ്ഥാന്‍ വാദി അമൃത്‌പാല്‍ സിങ്ങിനെ കണ്ടെത്തുന്നതിന് ഹോഷിയാര്‍പൂരിലും സമീപ പ്രദേശങ്ങളിലും ഡ്രോണ്‍ വിന്യസിച്ച് പൊലീസ്. അമൃത്‌പാല്‍ സിങ്ങും അനുയായി പപ്പല്‍പ്രീത് സിങ്ങും കീഴടങ്ങുമെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയത്.

ഹോഷിയാര്‍പൂരില്‍ കണ്ടെത്തിയ കാറിലും ദുരൂഹത : കഴിഞ്ഞ ദിവസം ഹോഷിയാര്‍പൂരില്‍ സംശയാസ്‌പദമായ രീതിയില്‍ കാര്‍ കണ്ടെത്തിയതും തെരച്ചില്‍ ശക്തമാക്കാന്‍ കാരണമായിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ അമൃത്‌പാല്‍ സിങ്ങും പപ്പല്‍പ്രീതും സഞ്ചരിച്ചിരുന്നുവെന്നും പൊലീസ് പിന്തുടര്‍ന്നതോടെ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ മറ്റ് വാഹനങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും പൊലീസ് പരിശോധന നടത്തി.

ജില്ലയിലെ മര്‍നയന്‍ ഗ്രാമത്തിലും പൊലീസ് സുരക്ഷ ശക്തമാക്കുകയും വാഹനങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അമൃത്‌പാല്‍ സിങ്ങും പപ്പല്‍പ്രീതും കഴിഞ്ഞ ദിവസം ഹോഷിയാര്‍പൂരില്‍ എത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു.

അമൃത്‌പാല്‍ സിങ്ങും അനുയായി പപ്പല്‍പ്രീതും കീഴടങ്ങുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപവും ബത്തിന്‍ഡയിലും സമീപ പ്രദേശങ്ങളിലും പൊലീസ് ഇതിനകം സുരക്ഷ ശക്തമാക്കിയിരുന്നു.

സംഘര്‍ഷവും അതിനിടെയിലെ ഒളിച്ചോട്ടവും : ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് ജലന്ധറില്‍ പൊലീസ് നടത്തിയ ഓപ്പറേഷനിടെ അമൃത്‌പാല്‍ സിങ് രക്ഷപ്പെട്ടത്. ജലന്ധറില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമൃത്‌പാല്‍ സിങ്ങിനായി ജലന്ധര്‍ -മോഗ ദേശീയ പാതയില്‍ നിരവധി പൊലീസുകാര്‍ കാത്തുനിന്നു. അമൃത്‌പാല്‍ സിങ്ങിന്‍റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയും സംഘത്തിനൊപ്പം കാറിലുണ്ടായിരുന്ന അമൃത്പാല്‍ സിങ് ലിങ്ക് റോഡ് വഴി രക്ഷപ്പെടുകയും ചെയ്‌തു.

more read: പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി പട്യാലയിലും ലുധിയാനയിലും കറങ്ങി അമൃത്‌പാല്‍ സിങ് ; സിസിടിവി ദൃശ്യം പുറത്ത്

പൊലീസും അമൃത്‌പാല്‍ സിങ്ങിന്‍റെ അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. സംഘര്‍ഷത്തിനിടെ രക്ഷപ്പെട്ട അമൃത്‌പാല്‍ സിങ്ങിനായി ഹോഷിയാര്‍പൂര്‍ ഗ്രാമം മുഴുവന്‍ പൊലീസ് പരിശോധന നടത്തി. അമൃത്‌പാല്‍ സിങ്ങിന്‍റെ വീട്ടിലെത്തിയും പൊലീസ് തെരച്ചില്‍ നടത്തി. എന്നാല്‍ അമൃത്‌പാല്‍ സിങ്ങിനെ കണ്ടെത്താന്‍ സാധിച്ചില്ല.

more read: 'അമൃത്‌പാല്‍ സിങ്ങിന്‍റെ നടപടി അക്രമാസക്‌തം' വിമര്‍ശനവുമായി ഖലിസ്ഥാന്‍ നേതാവ്

ഇന്‍റര്‍നെറ്റ് സേവനങ്ങളും വിലക്കിയിരുന്നു : അമൃത്‌പാല്‍ സിങ്ങിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ദിവസങ്ങളോളം നിര്‍ത്തി വച്ചിരുന്നു. അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുമ്പോഴും നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ അമൃത്‌പാല്‍ കാണപ്പെട്ടിരുന്നു. ലുധിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ അമൃത്‌പാല്‍ സിങ്ങിന്‍റെ സാന്നിധ്യം ഉണ്ടായിരുന്ന കാര്യം ഇത്തരം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.