ETV Bharat / bharat

പാക്‌ ചാരവൃത്തി; ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി എടിഎസ് - ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്

ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പാകിസ്ഥാന്‍ ചാര സംഘടനയ്‌ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എടിഎസ്. തുടര്‍ അന്വേഷണത്തിനൊരുങ്ങി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്.

DRDO scientist Pradeep Kurulkars case updates  പാക്‌ ചാരവൃത്തി  ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍  പ്രദീപ് കുരുല്‍ക്കര്‍  പാക് ഏജന്‍റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി  ഡിആര്‍ഡിഒ  ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍  ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്  മുംബൈ വാര്‍ത്തകള്‍
ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍
author img

By

Published : May 10, 2023, 11:55 AM IST

മുംബൈ: പാക് ഏജന്‍റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത ഡിആര്‍ഡിഒ (ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി എടിഎസ്‌ (ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്). പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘവുമായി ഇയാള്‍ ഇമെയിലിലൂടെ ബന്ധം പുലര്‍ത്തിയിരുന്നെന്നും പാകിസ്ഥാന്‍ സ്‌ത്രീകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും എടിഎസ് കണ്ടെത്തി. ഇയാളുമായി ബന്ധമുണ്ടായിരുന്ന പാകിസ്ഥാന്‍ സ്‌ത്രീകളുടെ അശ്ലീല ഫോട്ടോകള്‍ ഇയാളുടെ കൈവശമുണ്ടെന്നും സംഘം കണ്ടെത്തി.

ഇന്ത്യക്ക് പുറമെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാനും സന്ദര്‍ശിച്ചിരുന്നതായും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ക്ക് പാക് രഹസ്യാന്വേഷണ ഏജന്‍റുമായി ബന്ധമുണ്ട്. പാക് ഏജന്‍റുമാരായ സ്‌ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇത്തരം സ്‌ത്രീകള്‍ ഇദ്ദേഹത്തെ ഹണിട്രാപ്പില്‍പ്പെടുത്തിയിരുന്നുവെന്നും ഇവരുമായി വാട്‌സ്‌ആപ്പ് കോളുകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും എടിഎസ് പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച വേളയില്‍ രാജ്യത്തെ സംബന്ധിക്കുന്ന എന്തെങ്കിലും ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നോയെന്നും സാമ്പത്തിക നേട്ടത്തിനോ മറ്റ് എന്ത് ലാഭത്തിന് വേണ്ടിയാണോ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നുമുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

വിഷയത്തില്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. പ്രദീപ് കുല്‍ക്കര്‍ണി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയ വിവരങ്ങള്‍ എന്തെല്ലാമാണ്? എങ്ങനെയാണ് പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാന്‍ സ്‌ത്രീകളുടെ ഹണി ട്രാപ്പില്‍പ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലാണ് റോ അന്വേഷണം തുടരുക.

പാകിസ്ഥാനിലേക്കുള്ള രഹസ്യം ചോര്‍ത്തലും തുടര്‍ന്നുണ്ടായ അറസ്റ്റും: ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ (59) അറസ്റ്റിലായത്. പൂനെയില്‍ വച്ച് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. സഹപ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്ന് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാകുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘത്തിന് കൈമാറുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് വിവരമുള്ള ഇയാള്‍ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്ന് എടിഎസ് കണ്ടെത്തി.

ആര്‍എസ്എസ് സഹയാത്രികനായ പ്രദീപ് കുരുല്‍ക്കര്‍: പാക് ഏജന്‍റിന് രഹസ്യാന്വേഷണം കൈമാറിയതിന് അറസ്റ്റുണ്ടായതിന് പിന്നാലെയാണ് ഇയാള്‍ക്ക് ആര്‍എസ്‌എസുമായി അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ തനിക്ക് ആര്‍എസ്‌എസുമായി തനിക്ക് ഏറെ ബന്ധമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അഭിമുഖത്തില്‍ പ്രദീപ് കുല്‍ക്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്‌എസുമായുള്ള ബന്ധത്തിന് തലമുറകളുടെ പഴക്കം ഉണ്ടെന്നും പ്രദീപ് കുരുല്‍ക്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

also read: UCL | വിനീഷ്യസിന്‍റെ വെടിച്ചില്ലിന് പകരം ഡിബ്രൂയിനയടെ റോക്കറ്റ് ; റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.