ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ രംഗത്ത് രണ്ടാമത്തെ സുപ്രധാന കാല്‍വെപ്പുമായി ഡി.ആര്‍.ഡി.ഒ. കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള പുതിയ മരുന്നുമായി ശ്രദ്ധേയ നേട്ടം കൈവരിച്ചരിക്കുകയാണ് ഡി.ആര്‍.ഡി.ഒ. ആന്‍റിബോഡി തിരിച്ചറിയാനുള്ള കിറ്റുകളാണ് സ്ഥാപനം തയ്യാറാക്കിയത്.
കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് രണ്ടാം സംരംഭം. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്‍റെ പുതിയ സംവിധാനത്തിന് ഡിപ്കോവാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ ലാബ് കൊവിഡ് ആന്‍റിബോഡി ഡിറ്റക്ഷന്‍ കിറ്റ് തയ്യാറാക്കിയിരിക്കുന്നു. ഡിപ്കോവാന്‍ എന്ന് പേരിട്ടിരിക്കുന്ന കിറ്റ് വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനവുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്. കൊവിഡ് വൈറസിന്‍റെ സ്പൈക്കുകളേയും നൂക്ലിയോകാപ്സിഡ് പ്രോട്ടീനുകളേയും കണ്ടെത്താന്‍ സഹായിക്കുന്നവയാണ്. പരീക്ഷണത്തില്‍ 97 ശതമാനം വിജയകരമാണ്.’ ഡി.ആര്‍.ഡി.ഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്:കൊവിഡ് ഭാവിയിൽ ജലദോഷം പോലെ സ്വാഭാവിക അസുഖമാകുമെന്ന് പഠനം
പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ ആയിരം രോഗികളില്‍ പരീക്ഷിച്ച് ഫലംകണ്ടെന്നും ഡി.ആര്‍.ഡി.ഒ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഘട്ടമായി പുറത്തിറക്കിയ കിറ്റിന് ഐ.സി.എം.ആറിന്‍റെ അംഗീകാരം ലഭിച്ചതായും ഡി.ആര്‍.ഡി.ഒ അറിയിച്ചു.