താനെ (മഹാരാഷ്‌ട്ര): താനെയിലെ ഉല്ലാസ്‌നഗറില്‍ നായയെയും നായക്കുട്ടിയേയും മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി. സംഭവത്തിൽ ഉല്ലാസ്‌നഗറിലെ ഹിൽ ലൈൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം തുടങ്ങി ഒരാഴ്‌ച പിന്നിട്ടിട്ടും അക്രമിയെകുറിച്ച് പൊലീസിന് ഇതുവരെയും കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മാർച്ച് 17 ന് ഹിൽ ലൈൻ പൊലീസ് സ്‌റ്റേഷനിൽ ഇതേകുറിച്ച് പരാതി രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായ ആളുകൾക്കെതിരെ മൃഗപീഡനം തടയൽ നിയമത്തിനും ഐപിസി സെക്ഷൻ 429 പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണെന്നും സീനിയർ ഇൻസ്പെക്‌ടര്‍ ലക്ഷ്‌മണ്‍ സരിപുത്ര അറിയിച്ചു.
അന്വേഷണ സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് മാര്‍ച്ച് 16-ന് താനെ ഉല്ലാസ്‌നഗറിലെ ക്യാമ്പ് 5 ലെ സായ്‌നാഥ് കോളനിയിലാണ് സംഭവം നടന്നത്. പിന്നാലെ സംഭവം ആദ്യം കണ്ട നാട്ടുകാര്‍ 'പീപ്പിൾ ഫോർ ആനിമൽസ്' എന്ന സംഘടനയിലെ മൃഗാവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവർത്തകയായ ശ്രിഷ്‌ഠി ചുഗിനെ ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച ശ്രിഷ്‌ഠിയാണ് വിവരം പൊലീസില്‍ അറിയിച്ചതും, രണ്ട് മൃഗങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ വേണ്ട സഹായങ്ങള്‍ ഏർപ്പെടുത്തിയതും.
also read: പൂനെയിൽ 11 വയസുകാരിക്ക് പീഡനം; സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റിൽ