ചിറ്റൂര്‍(ആന്ധ്രപ്രദേശ്) : തുടയെല്ലിന് പരിക്കേറ്റ സ്‌ത്രീയ്‌ക്കുള്ള ശസ്‌ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡോക്‌ടര്‍മാര്‍. സര്‍ജറി പൂര്‍ത്തിയാക്കാന്‍ തങ്ങളെക്കൊണ്ടാവില്ലെന്നും മറ്റെവിടേക്കെങ്കിലും മാറ്റൂവെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ചിറ്റൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ആന്ധ്രാപ്രദേശിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്‌ടര്‍മാരില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഈ പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നത്. ചിറ്റൂര്‍ ജില്ലയിലെ പുഷ്‌പമ്മയ്‌ക്കാണ്(62) ദുര്‍ഗതി ഉണ്ടായത്. വീട്ടില്‍ തെന്നിവീണതിനെ തുടര്‍ന്നാണ് പുഷ്‌പമ്മയുടെ കാലിന് പരിക്കേല്‍ക്കുന്നത്. പരിശോധനയില്‍ തുടയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയ നടത്തി കാലിന് കമ്പിയിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശസ്‌ത്രക്രിയ ആരംഭിച്ച് പകുതിയായപ്പോള്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ തങ്ങളെക്കൊണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി.
പ്രായമായതിനാല്‍ പുഷ്‌പമ്മയുടെ എല്ലുകള്‍ക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് കൂടുതല്‍ പരിചയസമ്പന്നരായ ഡോക്‌ടര്‍മാരുള്ള ആശുപത്രിയില്‍ അവരെ പ്രവേശിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഡോക്‌ടര്‍മാരുടെ ഈ നടപടിയില്‍ പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് ഇവരുടെ കുടുംബം. ഈ 'അരവൈദ്യന്‍'മാരുടെ ഇടയില്‍പ്പെട്ട് ജീവന്‍ പോയില്ലല്ലോ എന്ന ആശ്വാസത്തിലാണ് പുഷ്‌പമ്മ. സംഭവത്തില്‍ ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.