ന്യൂഡൽഹി : കൊവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള ആറ് മുതൽ എട്ട് ആഴ്‌ച വരെയാക്കണമെന്ന് ഡോക്‌ടേഴ്‌സ് ഫോറം. വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള 12 മുതൽ 16 ആഴ്‌ച വരെ നീട്ടാൻ കേന്ദ്രം മെയ് 13ന് തീരുമാനിച്ചിരുന്നു.
നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്‍റെ (എൻടിഐജി) ശുപാർശയെ തുടർന്നായിരുന്നു തീരുമാനം. രണ്ട് ഡോസ് കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിനിടയിലെ ഇടവേള വർധിപ്പിക്കുന്നതിൽ വിദഗ്‌ധർക്ക് എതിർപ്പുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ബുധനാഴ്‌ച കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു.
Also Read: ബൈഡനും മെര്‍ക്കലിനും മുന്‍പില്‍ ; ജനസമ്മതിയില്‍ മോദി ഒന്നാം സ്ഥാനത്തെന്ന് സര്‍വേ
വാക്‌സിൻ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്‌ച എന്നതിൽ നിന്ന് 12 മുതൽ 16 ആഴ്‌ച വരെയാക്കി ഉയർത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം ശാസ്‌ത്രീയമായി പരാജയപ്പെട്ടെന്നും ആ തീരുമാനത്തോട് വിയോജിപ്പാണുള്ളതെന്നും ഡോക്‌ടേഴ്‌സ് ഫോറം വ്യക്തമാക്കി.