ETV Bharat / bharat

ഉദയനിധി സ്റ്റാലിന് ഹസ്‌തദാനം നൽകിയ പാർട്ടി പ്രവർത്തകനെ മർദിച്ച് ഡിഎംകെ മന്ത്രി - പാർട്ടി പ്രവർത്തകനെ മർദിച്ച് ഡിഎംകെ മന്ത്രി

തമിഴ്‌നാട് മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി കെ എൻ നെഹ്‌റുവാണ് ഉദയനിധി സ്റ്റാലിനെ ഹസ്‌തദാനം ചെയ്യാൻ ശ്രമിച്ച ഡിഎംകെ പ്രവർത്തകനെ തടയുകയും തള്ളിമാറ്റുകയും ചെയ്‌തത്.

പാർട്ടി പ്രവർത്തകനെ മർദിച്ച് തമിഴ്‌നാട് മന്ത്രി  ഉദയനിധി സ്റ്റാലിന് ഹസ്‌തദാനം  മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി  കെ എൻ നെഹ്‌റു  തമിഴ്‌നാട് ക്ഷീര വികസന മന്ത്രി  എസ് എം നാസർ  എസ് എം നാസർ കല്ലെറിഞ്ഞത്  dairy minister of tamil nadu  S M Nasar threw stone  Tamil Nadu Municipal Administration Minister  K N Nehru  DMK Minister shoves party worker  Youth Welfare and Sports Minister  Udhayanidhi Stalin  എം കെ സ്റ്റാലിൻ  പാർട്ടി പ്രവർത്തകനെ മർദിച്ച് ഡിഎംകെ മന്ത്രി  പാർട്ടി പ്രവർത്തകനെ മർദിക്കുന്ന ദൃശ്യം
പാർട്ടി പ്രവർത്തകനെ മർദിച്ച് ഡിഎംകെ മന്ത്രി
author img

By

Published : Jan 28, 2023, 10:55 AM IST

പാർട്ടി പ്രവർത്തകനെ മർദിക്കുന്ന ദൃശ്യം

സേലം: പുതുതായി തെരഞ്ഞെടുത്ത യുവജനക്ഷേമ, കായിക മന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിനോട് അടുത്തിടപഴകാൻ ശ്രമിച്ച പാർട്ടി പ്രവർത്തകനെ മറ്റൊരു മന്ത്രി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്‌ച നടന്ന സ്വീകരണ ചടങ്ങിൽ തമിഴ്‌നാട് മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി കെ എൻ നെഹ്‌റുവാണ് ഉദയനിധി സ്റ്റാലിനെ ഹസ്‌തദാനം ചെയ്യാൻ ശ്രമിച്ച ഡിഎംകെ പ്രവർത്തകനെ മർദിച്ചത്. മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനത്തിന്‍റെ ഭാഗമായി, തലൈവാസൽ ബസ്‌ സ്റ്റാൻഡിൽ സേലം ഈസ്റ്റ് ജില്ല ഘടകം നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം.

  • Looks like DMK Ministers have taken a pledge to beat up people.

    A minister throwing stones a few days back & another minister roughing up people now. All of these on a daily basis

    Request @CMOTamilnadu to supply us protective equipments from here on to keep us safer! pic.twitter.com/HNuB0bYXUV

    — K.Annamalai (@annamalai_k) January 27, 2023 " class="align-text-top noRightClick twitterSection" data=" ">

ആയിരക്കണക്കിന് ഡിഎംകെ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ നിരവധിപേർ വേദിയിലെത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയുണ്ടായി. തിരക്ക് നിയന്ത്രിക്കാനായി പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നതിനിടെ ഉദയനിധിക്ക് കൈ കൊടുത്ത പ്രവർത്തകനെ മന്ത്രി നെഹ്‌റു തടയുകയും തള്ളിമാറ്റുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വലിയ വിമർശനങ്ങളാണുയരുന്നത്.

ജനങ്ങളെ മർദിക്കുമെന്ന് ഡിഎംകെ മന്ത്രിമാർ പ്രതിജ്ഞയെടുത്തിരിക്കുന്നതുപോലെ തോന്നുന്നുവെന്ന് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മന്ത്രി കല്ലെറിഞ്ഞു, മറ്റൊരു മന്ത്രി ഇപ്പോൾ ജനങ്ങളോട് മോശമായി പെരുമാറുന്നു. സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 24ന് തമിഴ്‌നാട് ക്ഷീര വികസന മന്ത്രി എസ് എം നാസർ സ്വന്തം പാർട്ടി പ്രവർത്തകന് നേരെ കല്ലെറിഞ്ഞത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഒരുക്കങ്ങൾ പരിശോധിക്കാൻ തിരുവള്ളൂർ ജില്ലയിലെത്തിയ മന്ത്രി തനിക്കിരിക്കാനുള്ള കസേര കൊണ്ടുവരാൻ വൈകിയതിൽ പ്രകോപിതനായാണ് പ്രവർത്തകനെ കല്ലെറിഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.