ചെന്നൈ: ഡിഎംകെ സർക്കാരിനെ വിമർശിച്ച് തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം (എഐഎഡിഎംകെ) കോർഡിനേറ്ററുമായ ഒ. പനീർസെൽവം.
അധികാരത്തിലെത്താനായി ഡിഎംകെ തെറ്റായ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകിയെന്ന് ആരോപിച്ച് എഐഎഡിഎംകെ ബുധനാഴ്‌ച തമിഴ്‌നാട്ടിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ഡിഎംകെ പ്രകടന പത്രികയിൽ പരാമർശിച്ച തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഉടൻ നിറവേറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
Also Read: 'ബി.ജെ.പിയെ ഇറക്കും,ചര്‍ച്ച വിജയകരം'; സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ച് മമത
ആർക്കും എഐഎഡിഎംകെയെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ ആധിപത്യമില്ലാതെ ജനാധിപത്യ മാർഗത്തിൽ പാർട്ടിയെ നയിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പനീർസെൽവം പറഞ്ഞു.
എഐഎഡിഎംകെയുടെ പ്രവർത്തനം നിലവിലുള്ളതുപോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയും അമ്മ മക്കൾ മുന്നേറ്റ കഴഗം (എ.എം.എം.കെ) സ്ഥാപകൻ ടി.ടി.വി ദിനകരനും ഉടൻ പാർട്ടി ഏറ്റെടുത്തേക്കുമെന്ന് അവകാശപ്പെടുന്ന സമയത്താണ് പനീർസെൽവത്തിന്‍റെ പരാമർശം.