ETV Bharat / bharat

പ്രോട്ടോക്കോൾ ലംഘനം : മിഥുൻ ചക്രബർത്തി പങ്കെടുത്ത ബിജെപി റാലിക്കെതിരെ നടപടി

സംഘാടകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് മാൾഡ ജില്ല മജിസ്‌ട്രേറ്റും തെരഞ്ഞെടുപ്പ് അഡ്‌മിനിസ്‌ട്രേറ്ററുമായ രാജർഷി മിത്ര ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

Rampant flouting of COVID 19 protocols at Mithun's rally  BJP's star campaigner Mithun Chakraborty  മിഥുൻ ചക്രബർത്തി  ബിജെപി  കൊവിഡ്  തെരഞ്ഞെടുപ്പ് റാലി  പശ്ചിമ ബംഗാൾ  മമത ബാനർജി
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; മിഥുൻ ചക്രബർത്തി പങ്കെടുത്ത ബിജെപി തെരഞ്ഞെടുപ്പ് റാലിക്കെതിരെ നടപടി
author img

By

Published : Apr 24, 2021, 10:48 PM IST

കൊൽക്കത്ത: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ബൈഷ്‌ണബ് നഗറിൽ ബിജെപി നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ റാലി നടത്തിയതിനെതിരെ നടപടിക്ക് നിര്‍ദേശം. സംഘാടകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് മാൾഡ ജില്ല മജിസ്‌ട്രേറ്റും തെരഞ്ഞെടുപ്പ് അഡ്‌മിനിസ്‌ട്രേറ്ററുമായ രാജർഷി മിത്ര ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് റാലിയും 500 പേർക്ക് താമസിക്കാൻ സൗകര്യവുമാണ് പദ്ധതിയിട്ടത്. എന്നാൽ സൂപ്പർസ്റ്റാറിനെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടെന്ന് സമ്മതിച്ചെന്നും എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.

എല്ലാവരും വോട്ടുചെയ്യണം. അല്ലാത്തപക്ഷം ഒരു സുവർണ ബംഗാളിനുള്ള സ്വപ്നം ഒരിക്കലും നിറവേറ്റപ്പെടില്ല. സ്വാദിൻ കുമാര്‍ സർക്കാർ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അദ്ദേഹത്തെപ്പോലെ സത്യസന്ധനായ മനുഷ്യനെയാണ് നമുക്ക് ആവശ്യം. നിലവിലെ ഭരണകക്ഷി അനിവാര്യമായ തോൽവിയെ ഭയപ്പെടുന്നു. അതിനാൽ പോളിങ് പ്രക്രിയ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വന്ന ദിവസം മുതൽ ആറുമാസത്തിനുള്ളിൽ പശ്ചിമ ബംഗാളിനെ മാറ്റുമെന്നും ആയുഷ്മാൻ ഭാരത് ബംഗാളിൽ അവതരിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മിഥുൻ ചക്രബർത്തി പറഞ്ഞു. പേര് പറയാതെ മമത ബാനർജിയെയും ചക്രബർത്തി വിമർശിച്ചിരുന്നു.

മിഥുൻ ചക്രബർത്തിക്ക് പുറമെ ബൈഷ്‌ണബ് നഗർ ഹൈസ്കൂളിലെ മെഗാ റാലിയിൽ ബൈഷ്‌ണബ് നഗർ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സ്വാദിൻ കുമാർ സർക്കാർ, പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സയന്തൻ ബസു തുടങ്ങിയവരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.