ബെംഗളുരു: മുഖ്യമന്ത്രിയുൾപ്പെടുന്ന സദസിൽ കയ്യേറ്റം നടത്തി ജനപ്രതിനിധികൾ. കർണാടക മന്ത്രിസഭ അംഗമായ ഡോ. സി.എൻ അശ്വന്ത്നാരായണും കോൺഗ്രസ് എം.പി ഡി.കെ സുരേഷുമാണ് പൊതുവേദിയിൽ വച്ച് തർക്കത്തിലേർപ്പെട്ട് കയ്യാങ്കളിൽ കലാശിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത വേദിയിലാണ് സംഭവം.
രാമനഗരയിൽ ജില്ലാ ഭരണകൂടത്തിന്‍റെ ഓഫീസ് പരിസരത്ത് ഡോ. ബി.ആർ അംബേദ്‌കറിന്‍റെയും കെമ്പഗൗഡയുടെയും പ്രതിമ അനാച്ഛാദനത്തിന് ശേഷമായിരുന്നു വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
രാമനഗരയിൽ വികസനം കൊണ്ടുവരാൻ ബിജെപി മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന അശ്വന്ത്നാരായണന്‍റെ പ്രസ്‌താവനയാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്. മൈക്കിന് സമീപത്തേക്ക് വന്ന എംപി ഡികെ സുരേഷ് മന്ത്രിയുമായി വാക്ക് തർക്കത്തിലാകുകയും തുടർന്ന് ഇരുവരും കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. എംപിക്ക് പിന്തുണയുമായി എംഎൽസി രവിയും വേദിയിലെത്തി.
അതേ സമയം പൊലീസ് ഉൾപ്പെടുന്നവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം വികസനത്തിനായാണ് താൻ പ്രവർത്തിക്കുന്നതെന്നും ദയവായി വാക്ക് തർക്കത്തിൽ നിന്ന് പിന്മാറണമെന്നും ഇരുവരോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.
ALSO READ: മത പരിവർത്തനമെന്ന് ആരോപണം; കർണാടകയില്‍ ദലിത് കുടുംബത്തിന് നേരെ ആക്രമണം