ETV Bharat / bharat

കുംഭമേളയില്‍ പങ്കെടുക്കുന്നവർ കൊവിഡ് പ്രസാദമായി നല്‍കുമെന്ന് മുംബൈ മേയര്‍

author img

By

Published : Apr 17, 2021, 11:44 PM IST

കുംഭമേളയിൽ പങ്കെടുത്ത ശേഷം സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവർ സ്വന്തം ചെലവിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കർ.

Distribution of corona as prasad from devotees of Kumbh Mela  Controversial statement of KishoriPednekar  Mumbai  corona cases in Haridwar  മുംബൈ മേയര്‍  മുംബൈ മേയർ കിഷോരി പട്‌നേക്കർ
കുംഭമേള; വൈറസിനെ പ്രസാദം പോലെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയര്‍

മുംബൈ: കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കർ. കുംഭമേളയിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തുന്നവർക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്നും മുംബൈ മേയർ അറിയിച്ചു. കുംഭമേളയിൽ കൊവിഡ് രോഗികൾ കൂടുതലായി പങ്കെടുക്കുന്നു. അതിനാൽ മുംബൈയിൽ എത്തുന്ന ഭക്തർ സമ്പർക്കം പുലർത്തുന്ന ആളുകളിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വന്തം ചെലവിൽ ക്വാറന്‍റൈനിൽ കഴിയണമെന്നും മേയർ നിർദേശിച്ചു.

കുംഭമേളയിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക കൊവിഡ് പരിശോധന ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 10നും 14നും ഇടയിൽ 2,36,751 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിൽ 1,701 പേർക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയെന്നും കിഷോരി പട്‌നേക്കർ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയര്‍ കിഷോരി പട്‌നേക്കറുടെ പ്രസ്‌താവന. സ്ഥിതി ഗുരുതരമായാൽ മുംബൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും കിഷോരി പട്‌നേക്കർ പറഞ്ഞു.

തുടർന്ന് വായിക്കുക: കുംഭമേള വീടുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.