ETV Bharat / bharat

ഓസ്‌കറില്‍ ഇന്ത്യന്‍ പോരാട്ടത്തിന് അരനൂറ്റാണ്ട് ; അന്തിമ പട്ടികയില്‍ ഇടംപിടിക്കാനായത് മൂന്ന് ചിത്രങ്ങള്‍ക്ക് മാത്രം - indian achievements in oscar 2023

ഓസ്‌കര്‍ മത്സരത്തില്‍ ഇന്ത്യ മത്സരിക്കാന്‍ തുടങ്ങിയിട്ട് 55 വര്‍ഷമായെങ്കിലും ഒരു വിഭാഗത്തിലും പുരസ്‌കാര നേട്ടമെന്ന സ്വപ്‌നം കൈവരിക്കാന്‍ ഇക്കാലയളവില്‍ രാജ്യത്തിനായിട്ടില്ല

Oscar awards  Dismal record of Indias official entries at Oscar  ഓസ്‌കര്‍ മത്സരത്തില്‍ ഇന്ത്യ  ഓസ്‌കറില്‍ ഇന്ത്യയുടെ പോരാട്ടത്തിന് അരനൂറ്റാണ്ട്  ഓസ്‌കര്‍  ഓസ്‌കറില്‍ ഇന്ത്യയുടെ നേട്ടം  indian achievements in oscar 2023
ഓസ്‌കറില്‍ ഇന്ത്യയുടെ പോരാട്ടത്തിന് അരനൂറ്റാണ്ട്
author img

By

Published : Jan 25, 2023, 9:30 PM IST

മുംബൈ : 95ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലെ നാമനിര്‍ദേശത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇടം പിടിക്കാതിരുന്നത് വലിയ നിരാശയാണ് രാജ്യത്തിനുണ്ടാക്കിയത്. പ്രതീക്ഷയോടെയാണ് അന്താരാഷ്‌ട്ര ഫീച്ചർ വിഭാഗം മത്സരത്തിലേക്ക് ഈ ചിത്രം അയച്ചിരുന്നതെങ്കിലും അവസാന അഞ്ചിൽ ഇടംപിടിക്കാനായില്ല. നാമനിര്‍ദേശ പട്ടികയില്‍ ആര്‍ആര്‍ആറിലെ 'നാട്ടു, നാട്ടു' എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലും ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്‌സും, ദ എലിഫന്‍റ് വിസ്‌പറേഴ്‌സും ഉള്‍പ്പെട്ടത് മാത്രമാണ് ഇന്ത്യയ്‌ക്ക് ആശ്വസിക്കാന്‍ വകയുള്ളത്.

ഓസ്‌കര്‍ മത്സരത്തിലെ അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യ 55 വർഷമായി എൻട്രികൾ അയക്കുന്നുണ്ട്. എന്നാല്‍, നൂറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒരു ചിത്രത്തിനുപോലും പുരസ്‌കാരം നേടാനായിട്ടില്ല. പുറമെ, വെറും മൂന്ന് സിനിമകള്‍ക്ക് മാത്രമാണ് അവസാന റൗണ്ടില്‍ ഇടം നേടാന്‍ പോലും കഴിഞ്ഞിട്ടുള്ളൂവെന്നത് നിരാശാജനകമാണ്. 'ചെല്ലോ ഷോ' നാമനിര്‍ദേശ പട്ടികയില്‍ നിന്നും പുറത്തായെങ്കിലും ആര്‍ആര്‍ആര്‍, ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്നീ മൂന്ന് ചിത്രങ്ങള്‍ ഇടംപിടിച്ചത് രാജ്യത്തെ സിനിമാപ്രേമികളില്‍ ശുഭാപ്‌തി വിശ്വാസമുണ്ടാക്കിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ അന്തിമ ഫലപ്രഖ്യാപനം മാര്‍ച്ച് 13ന് നടക്കാനിരിക്കെ ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ഒന്നുനോക്കാം.

അഭിമാനമായി മൂന്ന് ചിത്രങ്ങള്‍: നർഗീസ് - സുനിൽ ദത്ത് ചിത്രം 'മദർ ഇന്ത്യ' (1957), മീര നായരുടെ 'സലാം ബോംബെ' (1988), അശുതോഷ് ഗവാരിക്കറിന്‍റെ ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ 'ലഗാൻ' (2001) എന്നിവയാണ് ഓസ്‌കർ പുരസ്‌കാരത്തില്‍ അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങള്‍.

ചെല്ലോ ഷോ: പാൻ നളിൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ചെല്ലോ ഷോ'. സിനിമ പ്രദര്‍ശനത്തോടുള്ള ഒരു കുട്ടിയുടെ കൗതുകവും തിയേറ്റര്‍ ഓപ്പറേറ്ററുമായുള്ള സൗഹൃദവും ഒരു ഒന്‍പതുകാരനെ സ്വപ്‌ന സാക്ഷാത്‌കാരത്തിന് എങ്ങനെ പ്രചോദിപ്പിക്കുന്നുവെന്ന കഥ പറയുന്ന ചിത്രമാണ് ചെല്ലോ ഷോ. ഡ്രാമ വിഭാഗത്തിലുള്ള ഈ ചിത്രത്തില്‍, ഒൻപതുകാരനായ സമയ്‌ എന്ന കഥാപാത്രത്തെ ഭവിൻ റബാരിയെന്ന ബാലതാരമാണ് അവതരിപ്പിച്ചത്.

'ചെല്ലോ ഷോ' തഴയപ്പെട്ടപ്പോള്‍, മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം നോമിനേഷനില്‍ ഇടം നേടിയതില്‍, കഴുതയുടെ റോഡ് യാത്രയെക്കുറിച്ച് പറയുന്ന ബെൽജിയൻ ചിത്രമായ 'ഇഒ'യുമുണ്ട്. ജർമനിയുടെ ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്‍റീനയുടെ 'അർജന്‍റീന 1985', ബെൽജിയത്തിന്‍റെ ക്ലോസ്, അയർലൻഡിന്‍റെ 'ദ ക്വയറ്റ് ഗേൾ' എന്നിവയാണ് അന്തിമ നാമനിർദേശ പട്ടികയിലെ മറ്റ് ചിത്രങ്ങൾ.

ഓസ്‌കര്‍ എന്‍ട്രി ഇന്ത്യ തെരഞ്ഞെടുക്കുന്നത് ? : രാജ്യത്തെ ചലച്ചിത്ര നിർമാതാക്കളുടെ പരമോന്നത സമിതിയായ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ നിയോഗിച്ച സംഘമാണ് ഔദ്യോഗികമായ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടാവുക. എന്നാല്‍, പ്രാദേശിക ഭാഷകളിലെ ചിത്രങ്ങള്‍ പലപ്പോഴും ഈ സെലക്ഷന്‍ പ്രക്രിയയില്‍ നിന്നും തഴയപ്പെടാറുണ്ട്. ഈ സമിതി യോഗ്യതയുള്ള സിനിമകൾ തന്നെയാണോ തെരഞ്ഞെടുക്കുന്നത് ?, ഓസ്‌കറില്‍ പടം പിച്ചുചെയ്യാന്‍ ആവശ്യമായ മാര്‍ക്കറ്റിങ് ബജറ്റ് മുന്‍നിര്‍ത്തിയാണോ അവര്‍, തെരഞ്ഞെടുത്ത ചിത്രത്തെ പിന്തുണക്കുന്നത് എന്നിങ്ങനെ ഈ പ്രക്രിയയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ ഒരുപാടുണ്ട്.

ബാഫ്‌റ്റ (ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) തഴയുന്നതുവരെ 'ആര്‍ആര്‍ആര്‍' നിരവധി മത്സരങ്ങളിലുണ്ടായിരുന്നു. എന്നാല്‍, 'നാട്ടു നാട്ടു' എന്ന പാട്ടിലൂടെ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മാത്രമാണ് ഈ ചിത്രത്തിന് ഓസ്‌കർ നാമനിര്‍ദേശത്തില്‍ ഇടംപിടിക്കാനായുള്ളൂ. 14 വിഭാഗങ്ങളിലായി ഓസ്‌കറില്‍ മത്സരിച്ച ആര്‍ആര്‍ആറിനായി, തിയേറ്റർ വിതരണ കമ്പനിയായ 'വേരിയൻസ് ഫിലിംസ്' മത്സരത്തിലെ മാര്‍ക്കറ്റിങിനും മറ്റുമായി 80 കോടിയാണ് ചെലവിട്ടത്. ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ഗാനമാണ് 'നാട്ടു നാട്ടു'. നേരത്തേ എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ജയ് ഹോ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും 'സ്ലംഡോഗ് മില്യണയർ' ബ്രിട്ടീഷ് സിനിമയായിരുന്നു.

ഓസ്‌കറിൽ ഇടംപിടിച്ചവ : സർ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയും (മികച്ച വസ്‌ത്രാലങ്കാരം- ഭാനു അത്തയ്യ) ഡാനി ബോയിലിന്‍റെ സ്ലംഡോഗ് മില്യണയർ (മികച്ച ഒറിജിനൽ സംഗീതം - എആര്‍ റഹ്‌മാന്‍, ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി) എന്നിങ്ങനെ പുരസ്‌കാരങ്ങളാണ് ഓസ്‌കർ നേടിയ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ. 2010ൽ മികച്ച ഒറിജിനൽ മ്യൂസിക് സ്‌കോറിനുള്ള ഓസ്‌കറിനായി മറ്റൊരു ഡാനി ബോയ്‌ൽ ചിത്രമായ '127 അവേഴ്‌സ്' നാമനിർദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.

ഡോക്യുമെന്‍ററികൾ, ഓസ്‌കറിൽ ഇന്ത്യയുടെ പ്രതീക്ഷ: അടുത്ത കാലത്തായി, ഇന്ത്യൻ ഡോക്യുമെന്‍ററി സംവിധായകരെ സംബന്ധിച്ചിടത്തോളം ആവേശം നല്‍കിയ വാര്‍ത്തകളാണ് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിയത്. 2022ല്‍ കാനിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള 'ഗോൾഡൻ ഐ' അവാർഡ് നേടാന്‍ ഓസ്‌കര്‍ നാമനിര്‍ദേശത്തില്‍ ഇടംപിടിച്ച ഷൗനക് സെന്നിന്‍റെ 'ഓൾ ദാറ്റ് ബ്രീത്ത്‌സിനായി. കഴിഞ്ഞ വർഷം റിന്‍റു തോമസിന്‍റേയും സുഷ്‌മിത് ഘോഷിന്‍റേയും 'റൈറ്റിങ് വിത്ത് ഫയറാ'യിരുന്നു കാനില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി തിളങ്ങിയത്.

തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് എലിഫന്‍റ് ക്യാമ്പിലെ ഉപേക്ഷിക്കപ്പെട്ട ആനകളുടേയും അവരുടെ സംരക്ഷകരുടേയും കഥ പറയുന്ന ഡോക്യുമെന്‍ററിയാണ് കാർത്തികി ഗോൺസാൽവസിന്‍റെ 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്'. ബൊമ്മൻ, ബെല്ലി എന്നീ ദമ്പതികളും കുട്ടിയാനയായ രഘുവും തമ്മിലുള്ള വൈകാരിക ബന്ധം ശ്രദ്ധേയമാണ്. ഈ രണ്ട് ഓസ്‌കര്‍ നാമനിർദേശങ്ങളും സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണമായ കഥകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിച്ച ഡോക്യുമെന്‍ററിയാണ്. അതുകൊണ്ടുതന്നെ ഓസ്‌കര്‍ അവാര്‍ഡുകള്‍ ഡോക്യുമെന്‍ററിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഈ വിഭാഗത്തിലെ സംവിധായകര്‍ക്ക് നാളെ പ്രചോദനമായേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.