ഭുവനേശ്വർ : ജാർസുഗുഡയിലെ വിജയം പിതാവായ നബ കിഷോർ ദാസിന്‍റെ വിജയമാണെന്ന് വിജയിച്ച ബിജെഡി സ്ഥാനാർഥി ദീപാലി ദാസ്. ഒഡിഷയിൽ ജാർസുഗുഡ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) വിജയം കണ്ടിരുന്നു. ബിജെഡി സ്ഥാനാർഥിയായ ദീപാലി ദാസ് 48,721 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയായ തങ്കധർ തൃപാഠിയെ തോൽപ്പിച്ചത്.
ഇത് ജാർസുഗുഡയിലെ ജനങ്ങളുടെയും എന്‍റെ പിതാവിനെ സ്‌നേഹിച്ചവരുടെയും മുഖ്യമന്ത്രിയുടെയും ജനങ്ങളുടെയും ബിജെഡിയുടെയും പിതാവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിജയമാണ്. ഇത് നബാ ദാസിന്‍റെ വിജയമാണെന്നും ദീപാലി ദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ദീപാലി. മണ്ഡലത്തിൽ ബിജെഡി 1,07,198 വോട്ടുകൾ നേടിയപ്പോൾ ബിജെപി 58,477 വോട്ടുകളും കോൺഗ്രസ് 4,496 വോട്ടുകൾ മാത്രവുമാണ് നേടിയത്.
-
#WATCH | "This is a victory of the people of Jharsuguda, of those who loved my father, of the Chief Minister, of the people and BJD and of everyone associated with my father. This is a victory of Naba Das..," says Dipali Das, the BJD candidate & daughter of slain Odisha minister… https://t.co/KZbfeCArxP pic.twitter.com/Cw7V5s9B4n
— ANI (@ANI) May 13, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | "This is a victory of the people of Jharsuguda, of those who loved my father, of the Chief Minister, of the people and BJD and of everyone associated with my father. This is a victory of Naba Das..," says Dipali Das, the BJD candidate & daughter of slain Odisha minister… https://t.co/KZbfeCArxP pic.twitter.com/Cw7V5s9B4n
— ANI (@ANI) May 13, 2023#WATCH | "This is a victory of the people of Jharsuguda, of those who loved my father, of the Chief Minister, of the people and BJD and of everyone associated with my father. This is a victory of Naba Das..," says Dipali Das, the BJD candidate & daughter of slain Odisha minister… https://t.co/KZbfeCArxP pic.twitter.com/Cw7V5s9B4n
— ANI (@ANI) May 13, 2023
ഉപതെരഞ്ഞെടുപ്പ് നബ കിഷോർ ദാസിന്‍റെ വിടവിലേയ്‌ക്ക്: കനത്ത സുരക്ഷയിൽ ജാർസുഗുഡ എൻജിനീയറിങ് കോളജിലാണ് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ തന്നെ ദീപാലി ദാസ് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ജനുവരി 29 ന് വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി നബ കിഷോർ ദാസിന്‍റെ കൊലപാതകത്തെത്തുടർന്നാണ് ഒഡിഷയിലെ ജാർസുഗുഡ നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്.
പുതുമുഖങ്ങൾ നേരിട്ടപ്പോൾ : ബിജെഡി, ബിജെപി, കോൺഗ്രസ് എന്നിവർ പുതുമുഖങ്ങളെയാണ് ഇത്തവണ മത്സര രംഗത്ത് ഇറക്കിയിരുന്നത്. നബ കിഷോർ ദാസിന്‍റെ മകളായ ബിജെഡി സഥാനാർഥി ദീപാലി ദാസിനെതിരെ അന്തരിച്ച എംഎൽഎ ബിരേൻ പാണ്ഡെയുടെ മകൻ തരുൺ പാണ്ഡെയേയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. മെയ് 10 ന് നടന്ന ജാർസുഗുഡ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 2.21 ലക്ഷം വോട്ടർമാരിൽ 79.21 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരുന്നത്.
60.93 ശതമാനം വോട്ടും ബിജെഡി നേടിയപ്പോൾ ബിജെപിയ്‌ക്ക് 33.24 ശതമാനം വോട്ടും കോൺഗ്രസിന് 2.56 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. 147 അംഗ ഒഡീഷ നിയമസഭയിൽ 113 സീറ്റുകൾ നേടിയാണ് ബിജെഡിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷമായ ബിജെപിക്ക് 22 എംഎൽഎമാരും കോൺഗ്രസിന് ഒൻപത് എംഎൽഎമാരും സിപിഎമ്മിന് ഒരു നിയമസഭാംഗവും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ദീപാലി ദാസിന്‍റെ വിജയം വ്യക്തമായതോടെ ബിജെഡി പ്രവർത്തകർ ജാർസുഗുഡയിൽ വിപുലമായ ആഘോഷം ആരംഭിച്ചു.