ജനപ്രിയ നായകന്‍ ദിലീപിന്‍റേതായി (Dileep) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബാന്ദ്ര' (Bandra). പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല'യ്‌ക്ക് (Ramaleela) ശേഷം ദിലീപ് - അരുണ്‍ ഗോപി (Dileep Arun Gopy movie) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് - അരുണ്‍ ഗോപി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഒരു സസ്‌പന്‍സ് ത്രില്ലര്‍ (Suspense thriller) വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ 'ബാന്ദ്ര' വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തെന്നിന്ത്യന്‍ - ബോളിവുഡ് താരം തമന്ന ഭാട്ടിയ ആണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്.
അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് (Dileep as Alan Alexander Dominic) എന്ന കഥാപാത്രത്തെയാണ് 'ബാന്ദ്ര'യില്‍ ദിലീപ് അവതരിപ്പിക്കുന്നത്. സിനിമയില്‍ ഗ്യാങ്‌സ്‌റ്റര്‍ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ 'ബാന്ദ്ര'യിലെ ദിലീപിന്‍റെ ലുക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡോണ്‍ ലുക്കിനോട് സാമ്യം ഉള്ളതാണ് സിനിമയിലെ ദിലീപിന്‍റെ ഗെറ്റപ്പ്.
അടുത്തിടെ 'ബാന്ദ്ര'യുടെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ 'ബാന്ദ്ര'യ്‌ക്കായുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. തമന്ന മലയാളത്തില്‍ എത്തുന്നു എന്നതും സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് 'ബാന്ദ്ര'.
ബോളിവുഡ് താരം ദിനോ മോറിയ, തെന്നിന്ത്യന്‍ ശരത് കുമാര്‍ എന്നിവരും ബാന്ദ്രയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ സിദ്ദിഖ്, ഗണേഷ് കുമാർ, കലാഭവൻ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദിലീപിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസായ 'ബാന്ദ്ര' നടന്‍റെ കെരിയറിലെ 147-ാത് ചിത്രം കൂടിയാണ്. ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ, ജയ്‌പൂർ, രാജ്കോട്ട്, സിദ്ധാപൂർ, ഘോണ്ടൽ എന്നിവിടങ്ങളിലായാരിന്നു സിനിമയുടെ ചിത്രീകരണം.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് സിനിമയുടെ നിര്‍മാണം. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ഷാജി കുമാറാണ് സിനിമയുടെ ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മാഫിയ ശശി, അൻബറിവ്, ഫിനിക്സ് പ്രഭുർ എന്നിവരാണ് ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രാഫർമാർ.
കലാസംവിധാനം - സുബാഷ് കരുണ്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, ഡാൻസ് കൊറിയോഗ്രാഫേഴ്‌സ് - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.