ETV Bharat / bharat

diesel vehicles pollution tax additional GST ഡീസല്‍ വാഹനം വാങ്ങാൻ പ്ലാനുണ്ടോ, വിലയേറും: അധിക നികുതി വരുന്നുണ്ടെന്ന് മന്ത്രി ഗഡ്‌കരി - പ്രകൃതി സൗഹൃദ ഇന്ധനം

പത്ത് ശതമാനം അധിക നികുതി additional 10 per cent GST be put on diesel-powered vehicles ഏർപ്പെടുത്തുന്നതോടെ രാജ്യത്ത് ഡീസല്‍ വാഹനങ്ങളുടെ വില ഉയരുമെന്നുറപ്പാണ്. എന്നാല്‍ നികുതി വർധന സംബന്ധിച്ച് ഇപ്പോൾ തീരുമാനമോ സർക്കാരിന് മുന്നില്‍ പരിഗണന വിഷയമോ ഇല്ലെന്ന് മന്ത്രി നിതിൻ ഗഡ്‌കരി പിന്നീട് കൂട്ടിച്ചേർത്തു.

diesel vehicles pollution tax additional GST

author img

By ETV Bharat Kerala Team

Published : Sep 12, 2023, 1:48 PM IST

Updated : Sep 12, 2023, 2:41 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ എൻജിനില്‍ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് വില വർധിക്കുമെന്ന സൂചന നല്‍കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി (Union Minister Nitin Gadkari). ഡീസല്‍ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്‌ടിയുടെ ഭാഗമായി പത്ത് ശതമാനം പൊല്യൂഷൻ ടാക്‌സ് ("pollution tax") (വാഹനങ്ങൾക്ക് വായുമലിനീകരണ നികുതി) ഏർപ്പെടുത്തുമെന്നാണ് മന്ത്രിയുടെ പ്രസ്‌താവന. ഇത് സംബന്ധിച്ച നിർദേശം ധനവകുപ്പിന് നല്‍കുമെന്നും നിതിൻ ഗഡ്‌കരി ഡല്‍ഹിയില്‍ പറഞ്ഞു.

  • #WATCH | Delhi: "After 2014, 52% of the (number of) diesel vehicles reduced to 18%. Now that the automobile industry is growing, diesel vehicles shouldn't increase. You make decisions at your level so that diesel (vehicle) is reduced. If it wouldn't happen, then I would recommend… pic.twitter.com/B2eoIU2Uqv

    — ANI (@ANI) September 12, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ നിരത്തുകളില്‍ വായുമലിനീകരണം കുറയ്‌ക്കുക, ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വായുമലിനീകരണം തടയാൻ വാഹന ഉല്‍പാദകർ ഡീസല്‍ എൻജിൻ വാഹന ഉല്‍പാദനം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്തായാലും പത്ത് ശതമാനം അധിക നികുതി additional 10 per cent GST be put on diesel-powered vehicles ഏർപ്പെടുത്തുന്നതോടെ രാജ്യത്ത് ഡീസല്‍ വാഹനങ്ങളുടെ വില ഉയരുമെന്നുറപ്പാണ്.

63-ാമത് സിയാം വാർഷിക കൺവെൻഷൻ (63rd Annual SIAM convention) ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ വാഹന വിപണിയെ വൻതോതില്‍ സ്വാധീനിക്കുന്ന വമ്പൻ തീരുമാനം കേന്ദ്ര റോഡ് ഗതാഗത മന്ത്രി (Union Road Transport and Highways Minister) വെളിപ്പെടുത്തിയത്. ഇന്ത്യൻ നിരത്തുകളില്‍ വാണിജ്യ വാഹനങ്ങളിലധികവും ഡീസല്‍ എൻജിനില്‍ പ്രവർത്തിക്കുന്നതാണ്. പാസഞ്ചർ വാഹനങ്ങളില്‍ കാർ നിർമാതാക്കളായ മാരുതി സുസുക്കി, ഹോണ്ട എന്നിവർ ഡീസല്‍ കാറുകൾ നിരത്തിലിറക്കുന്നത് അവസാനിപ്പിച്ചു. ഡീസലിനെ ഉപദ്രവകാരിയായ ഇന്ധനമെന്ന് വിശേഷിപ്പിച്ച മന്ത്രി നിതിൻ ഗഡ്‌കരി, രാജ്യത്തെ ആവശ്യങ്ങൾക്കായി ഡീസല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും പറഞ്ഞു.

ഡീസലിനോട് 'ഗുഡ് ബൈ' പറയണമെന്ന് പറഞ്ഞ മന്ത്രി, ഡീസല്‍ കാറുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്‌സാഹിപ്പിക്കമെന്ന് പറഞ്ഞ മന്ത്രി നിതിൻ ഗഡ്‌കരി ഗ്രീൻ ഹൈഡ്രജൻ, എഥനോൾ അടക്കമുള്ള പ്രകൃതി സൗഹൃദ ഇന്ധനങ്ങൾ environment-friendly alternative fuels ഉപയോഗിക്കാൻ ജനങ്ങൾ ശീലിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിലവില്‍ വാഹനങ്ങളുടെ നിലവാരത്തിന് അനുസരിച്ച് അധിക സെസിനൊപ്പം 28 ശതമാനം ജിഎസ്‌ടിയാണ് വാഹന മേഖലയിലുള്ളത്.

എന്നാല്‍ നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്‌കരി പിന്നീട് വ്യക്തമാക്കി

Last Updated : Sep 12, 2023, 2:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.