ETV Bharat / bharat

ആദ്യ ദിനത്തില്‍ ഒരു കോടി ; ധൂമം ബോക്‌സ്‌ ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് - ധൂമം

ഹോംബാലെ ഫിലിംസ് നിർമിച്ച് പവൻ കുമാർ സംവിധാനം ചെയ്‌ത ചിത്രം മലയാളത്തിലും കന്നടയിലുമായി 800 ഓളം സ്‌ക്രീനുകളിലാണ് റിലീസിനെത്തിയത്. ധൂമം ബോക്‌സ് ഓഫിസ് ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്ത്

Dhoomam Box office day 1  Dhoomam promotions  Dhoomam box office  Fahadh Faasil dhoomam reviews  Fahadh Faasil latest release  Fahadh Faasil film with homebale films  Homebale films malayalam debut  Dhoomam opening day  Dhoomam screen count  ആദ്യ ദിനത്തില്‍ ഒരു കോടി  ധൂമം ആദ്യ ദിന ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ഹോംബാലെ ഫിലിംസ്  പവൻ കുമാർ  ധൂമം ബോക്‌സ് ഓഫീസ് ആദ്യദിന കലക്ഷന്‍  ഫഹദ് ഫാസിൽ  Fahadh Faasil  Dhoomam  ധൂമം  Hombale Films
ധൂമം ആദ്യ ദിന ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Jun 23, 2023, 8:18 PM IST

ഫഹദ് ഫാസിൽ Fahadh Faasil നായകനായെത്തിയ 'ധൂമം' Dhoomam എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സജീവമായി ചുവടുവച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ് Hombale Films. കേരളത്തിലെ 300ലധികം സ്‌ക്രീനുകളിൽ ഇന്നാണ് (ജൂണ്‍ 23) ചിത്രം റിലീസ് ചെയ്‌തത്. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയിൽ 700 സ്‌ക്രീനുകളിലും വിദേശത്ത് 100 ഇടങ്ങളിലുമാണ് 'ധൂമം' റിലീസിനെത്തിയത്.

ആദ്യ ദിനത്തില്‍ സിനിമയുടെ മലയാളം പതിപ്പ് കേരളത്തിൽ ഒരു കോടിയിലധികം കലക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.8 കോടി രൂപയാണ് 'ധൂമ'ത്തിന്‍റെ കേരളത്തിലെ ആദ്യ ദിന ഗ്രോസ് കലക്ഷന്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും റിലീസ് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവില്‍ മലയാളം, കന്നട എന്നീ പതിപ്പുകള്‍ മാത്രമാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

  • #Dhoomam: An example of noble intentions not translating into good cinema.

    — Robby (@iamrobbymathew) June 23, 2023 " class="align-text-top noRightClick twitterSection" data=" ">

'കെജിഎഫ് 2', 'കാന്താര' (റിലീസിന് ശേഷം) തുടങ്ങിയ സിനിമകളെ ദേശീയ പ്ലാറ്റ്‌ഫോമുകളിൽ മികച്ച രീതിയില്‍ പ്രമോട്ട് ചെയ്‌ത പ്രൊഡക്ഷൻ ഹൗസ്, 'ധൂമ'ത്തിന്‍റെ പ്രമോഷണല്‍ ബജറ്റ് ഗണ്യമായി കുറച്ചിരുന്നു. സിനിമയുടെ സ്‌ക്രിപ്‌റ്റിനെ വിശ്വസിച്ച നിര്‍മാതാക്കള്‍ ഒരു ലോ - കീ പ്രമോഷണല്‍ പ്ലാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടപ്പാക്കുകയും ചെയ്‌തിരുന്നു.

ഫഹദിന്‍റെ നായികയായി അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ വേഷമിട്ടത്. സിനിമയില്‍ അവി എന്ന കഥാപാത്രത്തെ ഫഹദ് ഫാസിലും ദിയ എന്ന കഥാപാത്രത്തെ അപർണ ബാലമുരളിയും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ റോഷൻ മാത്യു, അച്യുത് കുമാർ, അനു മോഹൻ, വിനീത്, ജോയ് മാത്യു, രാധാകൃഷ്‌ണൻ, നന്ദു തുടങ്ങിയവരും അണിനിരന്നു.

ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ ആണ് സിനിമയുടെ നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് 'ധൂമം' കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. 'യൂ ടേണ്‍', 'ലൂസിയ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പവന്‍ കുമാറിന്‍റെ ആദ്യ മുഴുനീള മലയാള ചിത്രം കൂടിയാണിത്. ഒരു ദശാബ്‌ദത്തിലേറെയായുള്ള തന്‍റെ സ്വപ്‌ന പദ്ധതിയാണ് 'ധൂമം' എന്നാണ് സിനിമയെ കുറിച്ച് പവന്‍ കുമാര്‍ മുമ്പൊരിക്കല്‍ പറഞ്ഞത്. വർഷങ്ങളായി ഈ തിരക്കഥയും സ്‌ക്രിപ്‌റ്റും പലതവണ പുനർ നിർമ്മിക്കപ്പെട്ടുവെന്നും, മികച്ച കഥയെ പിന്തുണയ്‌ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ് തനിക്ക് ലഭിച്ചതിൽ അങ്ങേയറ്റം ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

  • #Dhoomam

    " Your good deeds will be a source of happiness, your bad deeds will cause misery. "

    started well progressed as a good thriller but ended up on a high awareness note, that everyone might not feel as their cup of tea pic.twitter.com/feldKaZhEs

    — Manu Thankachy (@manuthankachy) June 23, 2023 " class="align-text-top noRightClick twitterSection" data=" ">

'പാച്ചുവും അത്ഭുത വിളക്കും', 'മലയന്‍കുഞ്ഞ്‌' എന്നിവയാണ് ഫഹദ് ഫാസിലിന്‍റേതായി ഇതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തെലുങ്ക് ചിത്രം 'പുഷ്‌പ ദി റൂള്‍' ആണ് ഫഹദിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രൊജക്‌ട്.

Also Read: 'ഭവന്‍ സിങ് ഷെഖാവത്തിന്‍റെ നിര്‍ണായക രംഗങ്ങള്‍ പൂര്‍ത്തിയായി' ; പുഷ്‌പ 2ന്‍റെ അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മാതാക്കള്‍

'പുഷ്‌പ'യുടെ ആദ്യ ഭാഗമായ 'പുഷ്‌പ ദി റൈസി'ലും ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. 'പുഷ്‌പ ദി റൈസിലൂ'ടെയാണ് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.