ചെന്നൈ: മാത്തേഹള്ളി കാളിയമ്മൻ ക്ഷേത്ര രഥോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ധർമപുരി ജില്ലയിലെ പാപ്പാരപ്പട്ടിക്കടുത്തുള്ള മാത്തേഹള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്.
18 ഗ്രാമങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്നാണ് വര്‍ഷങ്ങളായി രഥോത്സവം നടത്തുന്നത്. ഉത്സവത്തിന്‍റെ പ്രധാന ദിനമായ ഇന്ന് രഥത്തിന്‍റെ ചക്രങ്ങള്‍ തകരുകയും രഥം മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
Also Read: തഞ്ചാവൂർ രഥ ഘോഷയാത്രക്കിടെ വൈദ്യുതാഘതമേറ്റ് 11 മരണം