മുംബൈ വിമാനത്താവളത്തിൽ പാപ്പരാസികളുടെ കണ്ണിലുടക്കി തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ്. താരത്തെ കണ്ട് ആരാധകരും പാപ്പരാസികളും ഒരു നിമിഷം പകച്ചു നിന്നു പോയി. ഒരു കൂൾ എയർപോർട്ട് ലുക്കിലാണ് താരം വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്.
ധനുഷിനെ കണ്ട പാപ്പരാസികള്‍ താരത്തോട് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. ധനുഷ് വിമാനത്താവളത്തില്‍ എത്തിയതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കുന്ന ധനുഷിനെ പ്രത്യക്ഷത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവില്ല.
തലമുടിയും താടിയും നീട്ടി വളര്‍ത്തിയ താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. ചാര നിറമുള്ള അത്ലേഷര്‍ പാന്‍റ്‌സും അതിന് അനുയോജ്യമായ ഹൂഡിയുമാണ് താരം ധരിച്ചിരിക്കുന്നത്. സ്‌റ്റൈലായി കറുത്ത നിറമുള്ള ഷൂസും താരം ധരിച്ചിട്ടുണ്ട്.
പാപ്പരാസികൾക്ക് വേണ്ടി ധനുഷ് അൽപ്പ നേരം പോസ് ചെയ്‌ത ശേഷം സൂപ്പര്‍താരം വിമാനത്താവളത്തിന് പുറത്ത് പോയി. ധനുഷിന്‍റെ ഈ എയർപോർട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ക്യാപ്റ്റൻ മില്ലർ എന്ന പീരീഡ് ഡ്രാമയാണ് താരത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ജൂലൈ 28 ന് ധനുഷിന്‍റെ ജന്മദിനത്തിൽ ക്യാപ്റ്റൻ മില്ലറെ നിർമാതാക്കൾ അനാവരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ധനുഷ് ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ക്യാപ്റ്റൻ മില്ലർ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ പൊട്ടിപ്പുറപെട്ടത്. ക്യാപ്റ്റൻ മില്ലറുടെ ചിത്രീകരണത്തിനെതിരെ തെങ്കാശിയിലെ പരിസ്ഥിതി സ്നേഹികൾ നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മധുരയിലും സമാനരീതിയിൽ പ്രതിഷേധം ഉണ്ടായിരിക്കുകയാണ്.
മധുരയിൽ അടുത്തിടെ രൂപീകരിച്ച അരിട്ടാപട്ടി ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റിലെ ചിത്രീകരണമാണ് ഇതിന് കാരണമായത്. സിനിമ ചിത്രീകരണത്തിന് ആവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ക്യാപ്റ്റൻ മില്ലറുടെ ചിത്രീകരണം അരിട്ടാപട്ടിയിൽ നടക്കുന്നതെന്ന് അരിട്ടാപട്ടി കൺസർവേഷൻ സൊസൈറ്റി ആരോപിക്കുന്നു. ചിത്രത്തിലെ ബോംബ് സ്ഫോടന രംഗങ്ങൾ ചിത്രീകരിച്ച രീതിയാണ് ഇവരെ പ്രകോപിതരാക്കിയത്. ജൈവവൈവിധ്യ മേഖലയായ പ്രദേശത്ത് എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ചിത്രീകരണം എന്നാണ് കൺസർവേഷൻ സൊസൈറ്റിയുടെ ചോദ്യം.
വിഷയത്തിൽ തമിഴ്‌നാട് വനം മന്ത്രി മതിവേന്തനും പ്രതികരിച്ചിട്ടുണ്ട്. അരിട്ടാപട്ടിയിലെ ഈ സിനിമ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും മന്ത്രി മതിവേന്തൻ പ്രതികരിച്ചു. നിയമാനുസൃതമായ അനുമതിയോടെ മാത്രമേ ജൈവ വൈവിധ്യമേഖലയിലെ ചിത്രീകരണം നടക്കാൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ധനുഷ് സംവിധായകനായി എത്തുന്നതായി റിപ്പോർട്ടുണ്ട്. നടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നതെന്നും വാര്‍ത്തകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം എസ്. ജെ സൂര്യയും സുന്ദീപ് കിഷനും ധനുഷിന്‍റെ സഹോദരങ്ങളായി എത്തും. വിഷ്‌ണു വിശാൽ, കാളിദാസ്, എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തും. നോർത്ത് മദ്രാസാണ് സിനിമയുടെ പശ്ചാത്തലമാകുന്നത്. ചിത്രീകരണം എന്ന് തുടങ്ങും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വാത്തിയാണ് ധനുഷിന്‍റെതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. മലയാളി താരം സംയുക്തയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തിയത്.
മാരി സെൽവരാജിനൊപ്പമുള്ള പ്രോജക്‌ടും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏറെ നിരൂപക പ്രശംസ നേടിയ കർണന്‍റെ വിജയത്തിന് ശേഷം ധനുഷും സംവിധായകനും ഒന്നിച്ചെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇതുവരെ പേരിടാത്ത പ്രോജക്‌ട്. ധനുഷ് പ്രൊഡക്ഷൻ 15 എന്നാണ് ചിത്രത്തിന് താത്‌കാലികമായി പേരിട്ടിരിക്കുന്നത്. വണ്ടർബാർ ഫിലിംസും സീ സ്‌റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമാണം.
Also Read: കർണ്ണന് ശേഷം ധനുഷിനെ നായകനാക്കി പുതിയ സിനിമയുമായി മാരി സെൽവരാജ്