'ഡി50' (D50) എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ധനുഷ് Dhanush, ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു ഗ്യാങ്സ്‌റ്റര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഡി50'യുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്.
'ഡി50'ല്‍ സുന്ദീപ് കിഷന്‍ ജോയിന്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധനുഷും സുന്ദീപ് കിഷനും എസ്ജെ സൂര്യയും സഹോദരങ്ങളുടെ വേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. 'രായന്‍' Raayan എന്നാകും ചിത്രത്തിന് പേരിടുന്നതെന്നും വിവരമുണ്ട്.
90 ദിവസം കൊണ്ട് ഒറ്റ സ്‌ട്രെച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതി ഇട്ടിരിക്കുന്നത്. എആര്‍ റഹ്മാന്‍ ആകും സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ധനുഷ് നായകനായെത്തുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്.
-
#D50 - A @dhanushkraja Directorial 🔥 Shoot Begins! pic.twitter.com/LTsbdcFEw4
— Sun Pictures (@sunpictures) July 5, 2023 " class="align-text-top noRightClick twitterSection" data="
">#D50 - A @dhanushkraja Directorial 🔥 Shoot Begins! pic.twitter.com/LTsbdcFEw4
— Sun Pictures (@sunpictures) July 5, 2023#D50 - A @dhanushkraja Directorial 🔥 Shoot Begins! pic.twitter.com/LTsbdcFEw4
— Sun Pictures (@sunpictures) July 5, 2023
'ക്യാപ്‌റ്റന്‍ മില്ലറു'ടെ Captain Miller ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ധനുഷ് തന്‍റെ പുതിയ പ്രൊജക്‌ടിലേയ്‌ക്ക് കടന്നത്. അരുൺ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലറി'ല്‍ ധനുഷ് തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അടുത്തിടെ കുടുംബത്തോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം താരം ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്. തല മൊട്ട അടിച്ച് താടി വടിച്ച് തിരുപ്പതിയിലെത്തിയ ധനുഷിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതേസമയം പുതിയ പ്രൊജക്‌ടിനായാണ് ധനുഷ് തന്‍റെ തല മൊട്ടിയടിച്ചതെന്നും പറയപ്പെടുന്നു.
കഴുത്തില്‍ രുദ്രാക്ഷ മാല അണിഞ്ഞ്, തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. മക്കളായ യാത്രയും ലിംഗയും മതാപിതാക്കളായ വിജയലക്ഷ്‌മിയും കസ്‌തൂരി രാജയും ധനുഷിനൊപ്പമുണ്ടായിരുന്നു.
Also Read: മൊട്ടയടിച്ച് മക്കള്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ധനുഷ് ; വീഡിയോ
അതേസമയം ധനുഷും ആനന്ദ് എല്‍ റായിയും Aanand L Rai വീണ്ടും ഒന്നിക്കുകയാണ്. 'രാഞ്ജന' Raanjhana (2013), 'അത്രംഗി രേ' Atrangi Re (2021) എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. 'രാഞ്ജന'യുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കളുടെ പുതിയ സിനിമയുടെ പ്രഖ്യാപനം. 'തേരെ ഇഷ്‌ക് മേ' Tere Ishk Mein എന്നാണ് പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ 'തേരെ ഇഷ്‌ക് മേ'യുടെ അനൗണ്‍സ്‌മെന്‍റ് വീഡിയോയും നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. സിനിമയിലെ ധനുഷിന്‍റെ കഥാപാത്രമായ ശങ്കറുടെ വിവരണത്തോടുകൂടിയുള്ളതായിരുന്നു വീഡിയോ. 'രാഞ്ജന'യിലെ കഥാപാത്രത്തോട് സാമ്യമുള്ളതാണ് പുതിയ സിനിമയിലെ ധനുഷിന്‍റെ കഥാപാത്രം എന്നാണ് അനൗണ്‍സ്‌മെന്‍റ് വീഡിയോ നല്‍കുന്ന സൂചന.
കയ്യില്‍ മൊളോടോവ് കോക്ടെയിലുമായി Molotov cocktail ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഓടുന്ന ധനുഷിന്‍റെ കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണാനാവുക. 'കഴിഞ്ഞ തവണ കുന്ദനായിരുന്നു, അതവന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത്തവണ ശങ്കറിനെ എങ്ങനെ തടയും'-ധനുഷിന്‍റെ കഥാപാത്രം പറയുന്നതും വീഡിയോയിലുണ്ട്.