തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് തന്‍റെ കരിയറിലെ 50-ാമത് ചിത്രത്തിന്‍റെ തിരക്കിലാണിപ്പോള്‍. ഈ പ്രോജക്‌ടിലൂടെ രണ്ടാമതും സംവിധായകനാവുകയാണ് ധനുഷ്. 'ധനുഷ് 50' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍ഹവിച്ച് ചിത്രത്തില്‍ അഭിനയിക്കുന്നതും താരം തന്നെയാണ് (Dhanush 50th movie).
അതേസമയം ധനുഷിന്‍റെ 49-ാമത് ചിത്രമാണ് 'ക്യാപ്‌റ്റന്‍ മില്ലര്‍'. അരുണ്‍ മാതേശ്വരന്‍ (Arun Matheswaran) സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു (Dhanush upcoming movie Captain Miller). 'ക്യാപ്‌റ്റന്‍ മില്ലറി'ലെ ആദ്യ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
Stay calm & wait for the music to begin! #CaptainMiller 😎🔥@dhanushkraja @ArunMatheswaran @SathyaJyothi @NimmaShivanna @sundeepkishan @gvprakash @priyankaamohan pic.twitter.com/S7ucgu8Who
— Sathya Jyothi Films (@SathyaJyothi) October 24, 2023 " class="align-text-top noRightClick twitterSection" data="
">Stay calm & wait for the music to begin! #CaptainMiller 😎🔥@dhanushkraja @ArunMatheswaran @SathyaJyothi @NimmaShivanna @sundeepkishan @gvprakash @priyankaamohan pic.twitter.com/S7ucgu8Who
— Sathya Jyothi Films (@SathyaJyothi) October 24, 2023Stay calm & wait for the music to begin! #CaptainMiller 😎🔥@dhanushkraja @ArunMatheswaran @SathyaJyothi @NimmaShivanna @sundeepkishan @gvprakash @priyankaamohan pic.twitter.com/S7ucgu8Who
— Sathya Jyothi Films (@SathyaJyothi) October 24, 2023
നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാര്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. 'ക്യാപ്‌റ്റന്‍ മില്ലറു'ടെ നിര്‍മാണ കമ്പനിയായ സത്യ ജ്യോതി ഫിലിംസ് ആണ് ഇതുസംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
'ശാന്തമായിരിക്കുക, ഗാനം എത്തുന്നത് വരെ കാത്തിരിക്കുക' -ഇപ്രകാരമാണ് നിര്‍മാണ കമ്പനി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ധനുഷിന്‍റെ ഒരു പോസ്‌റ്ററും പങ്കുവച്ചിട്ടുണ്ട്. സിനിമയിലെ ധനുഷിന്‍റെ ഈ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
ഒരു പീരിയഡ് ചിത്രമായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടക്കുന്ന ഒരു ആക്ഷൻ - അഡ്വഞ്ചർ ഡ്രാമയാണ് 'ക്യാപ്‌റ്റന്‍ മില്ലര്‍'. 1930 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
നേരത്തെ പുറത്തിറങ്ങിയ 'ക്യാപ്‌റ്റന്‍ മില്ലറു'ടെ ടീസര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ടീസറില്‍ പരുക്കന്‍ ലുക്കിലാണ് ധനുഷ് പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷുകാരെ ശക്തമായി നേരിടുന്ന ധനുഷിന്‍റെ കഥാപാത്രവും അവര്‍ക്കെതിരെയുള്ള യുദ്ധ രംഗങ്ങളുമായിരുന്നു ടീസറില്‍. ടീസറിലുടനീളം ധനുഷിന്‍റെ കയ്യില്‍ ഒരു ആയുധം കാണാം. കൂടുതലും വലിയ റൈഫിള്‍ ആയിരുന്നു താരത്തിന്‍റെ കയ്യില്‍.
ക്യാപ്‌റ്റന്‍ മില്ലറില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. മില്ലര്‍, ഈസ, അനലീസന്‍ എന്നീ പേരുകളിലാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ഈ പേരുകളില്‍ അറിയപ്പെടുന്ന വ്യക്തിയെ തേടിയുള്ള വാണ്ടഡ് പോസ്‌റ്റര്‍ പുറത്തിറക്കുന്ന ബ്രിട്ടീഷുകാര്‍, ഇയാളെ കണ്ടെത്തുന്നയാൾക്ക് നല്ലൊരു സമ്മാന തുകയും വാഗ്‌ദാനം ചെയ്യുന്നു. ശേഷം, മറ്റൊരു ഗെറ്റപ്പിലും ധനുഷ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇരട്ട വേഷത്തില്‍ അച്ഛനും മകനുമായാണ് 'ക്യാപ്‌റ്റന്‍ മില്ലറി'ല്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത് എന്നും സൂചനയുണ്ട്. 'ക്യാപ്‌റ്റന്‍ മില്ലറി'ലെ ധനുഷിനെ ലുക്കിനെ കുറിച്ച് സംവിധായകന്‍ അരുൺ മാതേശ്വരൻ മുമ്പൊരിക്കല്‍ പ്രതികരിച്ചിട്ടുണ്ട്.
'സിനിമയില്‍ ധനുഷിന് മൂന്ന് ഗെറ്റപ്പുകളാണ്. ഈ ലുക്കുകളിൽ ഒന്ന് ആദ്യ പോസ്‌റ്ററിൽ ഉണ്ട്. ബാക്കിയുള്ളവ പിന്നീട് പ്രൊമോഷൻ സമയത്ത് റിലീസ് ചെയ്യും. സിനിമയുടെ 85 ശതമാനത്തിലധികം ചിത്രീകരിച്ചു. കന്നഡ താരം ശിവ രാജ്‌കുമാറിന്‍റെ ഭാഗങ്ങൾ പോലും ഞങ്ങൾ പൂർത്തിയാക്കി. സ്വാതന്ത്ര്യത്തിന് മുമ്പുള്ള 1930കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്' -അരുൺ മാതേശ്വരൻ പറഞ്ഞു.
കന്നഡ സൂപ്പർ താരം ശിവ രാജ്‌കുമാര്‍ ചിത്രത്തില്‍ ധനുഷിന്‍റെ മൂത്ത സഹോദരനായാണ് വേഷമിടുക. നാസർ, ബാല ശരവണൻ, ജോൺ കോക്കൻ, മൂർ, സന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേതിത സതീഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അരുൺ മാതേശ്വരൻ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ 15നാകും ചിത്രം തിയേറ്ററുകളിൽ എത്തുക.