ETV Bharat / bharat

'പൗരത്വ നിയമം നടപ്പിലാക്കേണ്ടത് ഇതുകൊണ്ടാണ്'; അഫ്‌ഗാൻ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ ട്വീറ്റ് - എന്താണ് പൗരത്വ (ഭേദഗതി) ബിൽ

കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരിയാണ് അഫ്ഗാനിസ്ഥാനിൽ സിഖ്, ഹിന്ദു മത വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ട്വീറ്റിൽ പൗരത്വ നിയമത്തെ ന്യായീകരിച്ച് സംസാരിച്ചത്

Hardeep Singh Puri  Kabul  Afghans  CAA  Indian Air Force  Ghaziabad Hindon airbase  പൗരത്വ നിയമം  പൗരത്വ ഭേദഗതി ബിൽ  എന്താണ് പൗരത്വ (ഭേദഗതി) ബിൽ  കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരി
'പൗരത്വ നിയമം നടപ്പിലാക്കേണ്ടത് ഇതുകൊണ്ടാണ്'; അഫ്‌ഗാൻ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ ട്വീറ്റ്
author img

By

Published : Aug 22, 2021, 8:06 PM IST

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ ഇന്ത്യൻ പൗരൻമാരെയും അഫ്‌ഗാനിൽ നിന്നുള്ള മറ്റ് യാത്രക്കാരെയും ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം(സിഎഎ) നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരി.

അഫ്‌ഗാനിസ്ഥാനിൽ സിഖ്, ഹിന്ദു മത വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പോസ്റ്റിൽ 'ഇതൊക്കെകൊണ്ടാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് ആവശ്യകത ആകുന്നതെന്ന്' കേന്ദ്രമന്ത്രി പറഞ്ഞു.

  • Recent developments in our volatile neighbourhood & the way Sikhs & Hindus are going through a harrowing time are precisely why it was necessary to enact the Citizenship Amendment Act.#CAA#Sikhs

    https://t.co/5Lyrst3nqc via @IndianExpress

    — Hardeep Singh Puri (@HardeepSPuri) August 22, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം അഫ്‌ഗാൻ ജനത കൂട്ടപ്പാലായനത്തിലേക്ക് പോവുകയാണ്. കാബൂളിലെ എയർപ്പോട്ടിൽ നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള തിരിക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ അഫ്ഗാനിൽ നിന്ന് യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഭാരതം പ്രതിജ്ഞാബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചരുന്നു. ഇന്ന് മാത്രം മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചത്.

എന്താണ് പൗരത്വ (ഭേദഗതി) ബിൽ

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി , ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ബിൽ( സിഎഎ). എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് പരിഗണനയില്ല. മേൽപ്പറഞ്ഞ വിഭഗളിൽപ്പെട്ടവർ ഇന്ത്യയിൽ ആറ് വർഷം താമസിച്ചാൽ അവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. 2019 ഡിസംബർ 12ന് ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഈ നിയമത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.

Also read: എല്ലാം നഷ്ടപ്പെട്ടു; നിറകണ്ണുകളോടെ ഇന്ത്യയിലെത്തിയ അഫ്‌ഗാൻ എംപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.