ETV Bharat / bharat

Tamil Nadu| ഖുശ്ബുവിനെതിരായ അധിക്ഷേപം: ഡിഎംകെ വക്താവ് ശിവാജി കൃഷ്‌ണമൂർത്തി അറസ്റ്റില്‍, നടപടി പാര്‍ട്ടി പുറത്താക്കിയ ശേഷം - ഡിഎംകെ

പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവാജി കൃഷ്‌ണമൂർത്തിക്കെതിരായ ഡിഎംകെ നടപടി

derogatory remarks Khushbu Sundar  DMK spokesperson Shivaji Krishnamurthy expelled  Tamil Nadu  ഖുശ്ബുവിനെതിരായ അധിക്ഷേപം  ശിവാജി കൃഷ്‌ണമൂർത്തിയെ പുറത്താക്കി ഡിഎംകെ  ഡിഎംകെ  ശിവാജി കൃഷ്‌ണമൂർത്തി
Tamil Nadu
author img

By

Published : Jun 18, 2023, 7:55 PM IST

Updated : Jun 19, 2023, 12:49 PM IST

ചെന്നൈ: പ്രമുഖ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെതിരായ അധിക്ഷേപ പരാമർശത്തില്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്‌ണമൂർത്തി അറസ്റ്റില്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും നീക്കിയാണ് ഡിഎംകെ നടപടി. പാർട്ടി അച്ചടക്കം ലംഘിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും ഇക്കാരണത്താല്‍ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ പദവികളില്‍ നിന്നും ഇയാളെ നീക്കിയെന്നും ഡിഎംകെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ബിജെപി തമിഴ്‌നാട് സ്‌പോർട്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്‍റ് സെൽ സംസ്ഥാന പ്രസിഡന്‍റ് അമർ പ്രസാദ് റെഡ്ഡിയാണ് കൃഷ്‌ണമൂർത്തിക്കെതിരെ തമിഴ്‌നാട് പൊലീസിൽ പരാതി നൽകിയത്. പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് തമിഴ്‌നാട് ഗവർണർ ടിഎൻ രവിക്കും ബിജെപി നേതാവ് ഖുശ്ബു സുന്ദറിനുമെതിരായി കൃഷ്‌ണമൂർത്തി അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. തന്നെക്കുറിച്ച് ഡിഎംകെ വക്താവ് ശിവാജി നടത്തിയ പരാമർശത്തിൽ രൂക്ഷമായി വിമർശിച്ച് ഖുശ്ബു രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലെന്നും അവര്‍ പറഞ്ഞു.

'അവർക്ക് ഒന്നും പറയാനില്ലാത്ത സമയത്ത് ആക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന നിലയിലേക്ക് തരം താഴുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ വിഷയത്തില്‍ സംസാരിക്കുമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ ധൈര്യമില്ലെന്ന് എനിക്കറിയാം. ഈ മനുഷ്യൻ (ശിവാജി കൃഷ്‌ണമൂർത്തി) പാര്‍ട്ടിയില്‍ തുടരും. പാർട്ടി അംഗമായി ഇരിക്കാനുള്ള ആനുകൂല്യം അയാള്‍ക്ക് ലഭിക്കും. കാരണം, ഡിഎംകെയിലെ പുരുഷന്മാർ അടച്ച വാതിലുകൾക്ക് പിന്നിലിരുന്ന് ഇത്തരം കാര്യങ്ങള്‍ പരസ്‌പരം സംസാരിക്കുന്നത് ആസ്വദിക്കുന്നു.' - അവർ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

'സ്‌ത്രീകളെക്കുറിച്ച് എന്തും പറയാമെന്ന നില': കൃഷ്‌ണമൂർത്തിയുടെ പരാമർശത്തിൽ ദേശീയ വനിത കമ്മിഷൻ നടപടിയെടുക്കുമെന്ന്, കമ്മിഷന്‍ അംഗം കൂടിയായ ഖുശ്‌ബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌ത്രീകളെക്കുറിച്ച് എന്തും സംസാരിക്കാൻ തങ്ങൾക്ക് ജന്മാവകാശമുണ്ടെന്ന് ഇത്തരം പുരുഷന്മാർ കരുതുന്നുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 509 വകുപ്പ് പ്രകാരം താൻ അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും ദേശീയ വനിത കമ്മിഷൻ അംഗം കൂടിയായ ഖുശ്‌ബു പറഞ്ഞു.

ALSO READ | നടി ഖുശ്‌ബു സുന്ദറിനെ ദേശീയ വനിത കമ്മിഷൻ അംഗമായി നാമനിർദേശം ചെയ്‌തു

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പേരെടുത്ത് പറഞ്ഞാണ് ഖുശ്‌ബു വിമര്‍ശിച്ചത്. 'അദ്ദേഹം മനസിലാക്കാത്തത് എന്നെ മാത്രമല്ല, അദ്ദേഹത്തിന്‍റെ പിതാവിനേക്കൂടിയാണ് (അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം കരുണാനിധി). കരുണാനിധിയെ പോലുള്ള മഹാനായ നേതാവിനെക്കൂടി അപമാനിക്കുന്നതിന് തുല്യമാണ് വിഷയത്തില്‍ നടപടി സ്വീകരിക്കാത്തതെന്നും അവര്‍ പറഞ്ഞു. ഈ സ്ഥിരം കുറ്റവാളിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഡിഎംകെയുടെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് കാണിക്കുന്നത്. അത്തരത്തില്‍ നിരവധി പേര്‍ ആ പാര്‍ട്ടിയിലുണ്ട്. സ്‌ത്രീകളെ അധിക്ഷേപിക്കുന്നതും അവരെക്കുറിച്ച് വിലകുറഞ്ഞ കമന്‍റുകള്‍ പറയുന്നതും വിലക്കാത്തതിനാല്‍ തുടര്‍ന്നുപോരുന്നെന്നും അവര്‍ പറഞ്ഞു.

നേരത്തെ, ട്വിറ്ററിലൂടെ, തമിഴ്‌നാട് മുഖ്യമന്ത്രിയെ ടാഗ് ചെയ്‌ത് ഖുശ്‌ബു വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. ഡിഎംകെ എന്ന പാർട്ടി അപരിഷ്‌കൃതരായ തെമ്മാടികളുടെ സുരക്ഷിത താവളമായി മാറിയെന്നായിരുന്നു ഈ വിമര്‍ശനം.

Last Updated : Jun 19, 2023, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.