ജൻ ധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഒന്നര കോടി പിന്നിട്ടു - ജൻ ധൻ യോജന
2014ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ധൻ യോജന പദ്ധതി പ്രഖ്യാപിച്ചത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ജൻ ധൻ യോജന പദ്ധതിക്ക് കീഴിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒന്നര കോടി പിന്നിട്ടു. ധനമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൻ ധൻ പദ്ധതിക്ക് കീഴിൽ ആരംഭിച്ച 44.23 കോടി അക്കൗണ്ടുകളിലെ നിക്ഷേപം ഡിസംബർ അവസാനത്തോടെ 1,50,939.36 ആയി.
2014ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ധൻ യോജന പദ്ധതി പ്രഖ്യാപിച്ചത്. 2021 ഓഗസ്റ്റ് മാസത്തിൽ പ്രഖ്യാപനത്തിന് ഏഴ് വർഷം പൂർത്തിയാക്കിരുന്നു.
44.23 കോടി ബാങ്ക് അക്കൗണ്ടുകളിൽ 34.9 കോടി അക്കൗണ്ട് പബ്ലിക് സെക്‌ടർ ബാങ്കുകളിലും 8.05 കോടി അക്കൗണ്ടുകൾ റീജണൽ റൂറൽ ബാങ്കുകളിലും 1.28 കോടി അക്കൗണ്ടുകൾ പ്രൈവറ്റ് സെക്‌ടർ ബാങ്കുകളിലുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശ പ്രകാരം ജൻ ധൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് എന്ന നിർബന്ധമില്ല.
ALSO READ: രാജ്യതലസ്ഥാനത്ത് പിടിമുറുക്കി COVID 19 ; പാർലമെന്‍റിലെ 402 ജീവനക്കാർക്ക് രോഗബാധ