ന്യൂഡൽഹി: നോട്ടു നിരോധനത്തിന് നാല് വർഷം തികയവെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ടു നിരോധനം ചില മുതലാളിമാരെ മാത്രമേ സഹായിച്ചുള്ളുവെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയല്ല ഈ നടപടികൾ എടുത്തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ ഓൺലൈൻ കാമ്പയിനിന്‍റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് കോൺഗ്രസിന്‍റെ പരാമർശം.
-
नोटबंदी PM की सोची समझी चाल थी ताकि आम जनता के पैसे से ‘मोदी-मित्र’ पूँजीपतियों का लाखों करोड़ रुपय क़र्ज़ माफ़ किया जा सके।
— Rahul Gandhi (@RahulGandhi) November 8, 2020 " class="align-text-top noRightClick twitterSection" data="
ग़लतफ़हमी में मत रहिए- ग़लती हुई नहीं, जानबूझकर की गयी थी।
इस राष्ट्रीय त्रासदी के चार साल पर आप भी अपनी आवाज़ बुलंद कीजिए। #SpeakUpAgainstDeMoDisaster pic.twitter.com/WIcAqXWBqA
">नोटबंदी PM की सोची समझी चाल थी ताकि आम जनता के पैसे से ‘मोदी-मित्र’ पूँजीपतियों का लाखों करोड़ रुपय क़र्ज़ माफ़ किया जा सके।
— Rahul Gandhi (@RahulGandhi) November 8, 2020
ग़लतफ़हमी में मत रहिए- ग़लती हुई नहीं, जानबूझकर की गयी थी।
इस राष्ट्रीय त्रासदी के चार साल पर आप भी अपनी आवाज़ बुलंद कीजिए। #SpeakUpAgainstDeMoDisaster pic.twitter.com/WIcAqXWBqAनोटबंदी PM की सोची समझी चाल थी ताकि आम जनता के पैसे से ‘मोदी-मित्र’ पूँजीपतियों का लाखों करोड़ रुपय क़र्ज़ माफ़ किया जा सके।
— Rahul Gandhi (@RahulGandhi) November 8, 2020
ग़लतफ़हमी में मत रहिए- ग़लती हुई नहीं, जानबूझकर की गयी थी।
इस राष्ट्रीय त्रासदी के चार साल पर आप भी अपनी आवाज़ बुलंद कीजिए। #SpeakUpAgainstDeMoDisaster pic.twitter.com/WIcAqXWBqA
ബംഗ്ലാദേശിന്‍റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേക്കാൾ മെച്ചപ്പെട്ടതെന്നും ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെന്നും വീഡിയോയിൽ പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ലോക രാഷ്‌ട്രങ്ങളെ മുഴുവൻ കൊവിഡ് മോശമായി ബാധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. ജിഎസ്‌ടിയും നോട്ടു നിരോധവുമാണ് ഇതിന് പ്രധാന കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്‌ടമുണ്ടാകുമെന്ന് മൻമോഹൻ സിങ് അഭിപ്രായപ്പെട്ടത് പോലെ സംഭവിച്ചെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടമാണിതെന്ന് പറഞ്ഞുവെങ്കിലും അങ്ങനെയല്ല സംഭവിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.