കോയമ്പത്തൂർ: കൊവിഡ് രണ്ടാം തരംഗത്തിൽ കോയമ്പത്തൂരിൽ ശവപ്പെട്ടികൾക്ക് ആവശ്യക്കാർ ഏറെ. ശവപ്പെട്ടി വിൽപനക്കാരൻ കോയമ്പത്തൂർ സ്വദേശി രവി പറയുന്നത് ഇങ്ങനെ... കഴിഞ്ഞ മാസം മാത്രം 900 ശവപ്പെട്ടികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം മാസത്തിൽ എട്ട് ശവപ്പെട്ടികൾ വിറ്റിരുന്ന സ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വന്നതോടെ 900 എന്ന നിലയിലേക്ക് കച്ചവടം മാറി. ശവപ്പെട്ടികൾക്കായി ധാരാളം ഓർഡറുകൾ ലഭിക്കുന്നതായും രവി പറയുന്നു.
Read more: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു
എല്ലാ ദിവസവും 10 ശവപ്പെട്ടികൾ വരെ നിർമിക്കുന്നുണ്ട്. ആവശ്യക്കാർ ഏറിയതോടെ ശവപ്പെട്ടി നിർമ്മാണത്തിൽ കുടുംബാംഗങ്ങളും പങ്കാളിയായി. ക്രിസ്ത്യാനികൾ മാത്രമല്ല, ഹിന്ദു സമുദായത്തിലെ ആളുകൾ പോലും പെട്ടികൾ വാങ്ങാൻ എത്തുന്നുണ്ടെന്നും ശവപ്പെട്ടി നിർമാണത്തിലെ അസംസ്‌കൃത വസ്‌തുക്കളുടെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും രവി പറയുന്നു.