ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഏറെ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ഡെല്‍റ്റ (ബി.1.617), കപ്പ (ബി.1.617.2) വേരിയെന്‍റുകളാണ് മഹാരാഷ്ട്രയില്‍ നിന്നും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കണ്ടെത്തിയത്. ഏപ്രിലില്‍ ഡെല്‍റ്റ വകഭേദത്തിന്‍റെ വരവോടെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ വായനക്ക്:- "ഡെല്‍റ്റ അതിവേഗം വ്യാപിക്കും" ; കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
അതേസമയം വാക്സിന്‍ എടുത്ത ശേഷമുള്ള രോഗ ബാധിതരില്‍ മരണ നിരക്കും രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും കുറവായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ വാക്സിനേഷന്‍ വര്‍ദ്ധിപ്പിച്ച് രോഗത്തെ പ്രതിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പൂനെയിലെ ഐ.സി.എം.ആർ-എൻ.ഐ.വിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ഹ്യൂമൻ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ ഫലമായാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
കൂടുതല്‍ വായനക്ക്:-COVID 19: ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിൻ; പഠന റിപ്പോര്‍ട്ട് പുറത്ത്