ETV Bharat / bharat

ഭക്ഷണം നല്‌കാൻ എത്തി, നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി; സ്വിഗ്ഗി ഡെലിവറി ബോയിക്ക് ഗുരുതര പരിക്ക് - jumped out of the apartment in fear of the dog

ഡെലിവറി ബോയ്‌ക്ക് സംഭവിച്ച അപകടം വീട്ടുടമസ്ഥന്‍റെ അശ്രദ്ധയാണെന്നാരോപിച്ച് റിസ്‌വാന്‍റെ സഹോദരൻ നല്‌കിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഹൈദരാബാദിലെ ബൻജാര ഹിൽസിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.

നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി  സ്വിഗ്ഗി ഡെവിലറി ബോയ്‌ക്ക് ഗുരുതര പരിക്ക്  delivery boy jumped from third floor  delivery boy jumped after seeing dog  national news  malayalam news  ഡെലിവറി ബോയ്‌  മൂന്നാം നിലയിൽ നിന്ന് ചാടി ഗുരുതര പരിക്ക്  ദേശീയ വാർത്ത  മലയാളം വാർത്ത  നായയെ ഭയന്ന് അപ്പാർട്ട്‌മെന്‍റിൽ നിന്ന് ചാടി  ഡെവിലറി ബോയ്‌ക്ക് പരിക്ക്  delivery boy injured  jumped out of the apartment in fear of the dog  swiggy delivery boy
സ്വിഗ്ഗി ഡെവിലറി ബോയ്‌ക്ക് ഗുരുതര പരിക്ക്
author img

By

Published : Jan 13, 2023, 3:21 PM IST

Updated : Jan 13, 2023, 7:51 PM IST

ഹൈദരാബാദ്: നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ്‌ക്ക് ഗുരുതര പരിക്ക്. ഹൈദരാബാദിലെ ബൻജാര ഹിൽസിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. യൂസുഫ്‌ഗുഡയിലെ ശ്രീരാംനഗർ സ്വദേശിയായ മുഹമ്മദ് റിസ്‌വാൻ (23) ആണ് പരിക്കേറ്റത്.

ബുധനാഴ്‌ച രാത്രി ബഞ്ചാര ഹിൽസ് റോഡ് നമ്പർ ആറിൽ ലുംബിനി റോക്ക് കാസ്‌റ്റിലെ അപ്പാർട്ട്‌മെന്‍റിന്‍റെ മൂന്നാം നിലയിലേക്ക് ഓർഡർ നൽകാനായി പോയതായിരുന്നു റിസ്‌വാൻ. വാതിലിൽ മുട്ടിയ ശേഷം വീട്ടിലെ ജർമ്മൻ ഷെപ്പേർഡ് നായ കുരച്ചപ്പോൾ ഭയന്നുപോയ റിസ്‌വാൻ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ വീട്ടുടമ ശോഭന ഇയാളെ ആംബുലൻസിൽ നിംസ് ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന റിസ്‌വാന്‍റെ നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. എന്നാൽ വീട്ടുടമസ്ഥന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് റിസ്‌വാന്‍റെ സഹോദരൻ മുഹമ്മദ് ഖാസ വ്യാഴാഴ്‌ച ബൻജാര ഹിൽസ് പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‌കി. പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന പൊലീസ് സംഭവം അന്വേഷിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി സ്വിഗ്ഗിയിൽ ഡെലിവറി ബോയിയായി ജോലി ചെയ്‌തുവരികയാണ് റിസ്‌വാൻ.

Last Updated : Jan 13, 2023, 7:51 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.