ETV Bharat / bharat

അഞ്ച് മെട്രിക് ടണ്‍ ഓക്സിജന്‍ ലഭിച്ചു, ഡല്‍ഹി ഗംഗാ റാം ആശുപത്രിയില്‍ താല്‍ക്കാലിക ആശ്വാസം

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന അളവാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

Delhi Sir Ganga Ram Hospital  New Delhi  AAP MLA Raghav Chadha  ന്യൂഡല്‍ഹി  കൊവിഡ്  ഗംഗാ റാം ആശുപത്രി  ഓക്സിജന്‍
അഞ്ച് മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കി ഡല്‍ഹി ഗംഗാ റാം ആശുപത്രി
author img

By

Published : Apr 25, 2021, 11:06 AM IST

Updated : Apr 25, 2021, 1:04 PM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നതിനായി അഞ്ച് ടണ്‍ ഓക്‌സിജന്‍ ശേഖരിച്ചതായി ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രി അധികൃതര്‍ അറിയിച്ചു. 25 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ ഈ ആശുപത്രിയില്‍ വെച്ച് മരിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മരണ കാരണം ഇതല്ലെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10:30 ന് 130 രോഗികള്‍ ഐ.സി.യുവിലും 30 പേര്‍ വെന്‍റിലേറ്ററിലും ചികിത്സയിലിരിക്കെ, ഓക്‌സിജൻ ശേഖരണം തീരുന്നതിനു ഒരു മണിക്കൂർ മുന്‍പ് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ ഓക്സിജന്‍റെ ലഭ്യത ഉറപ്പുവരുത്തയത്.

ഇന്ന് പുലര്‍ച്ചെ 12: 20 ന് പ്രാദേശിക എ.എ.പി എം‌.എൽ‌.എ രാഘവ് ചദ്ദയുടെ സഹായത്തോടെ ആശുപത്രിയില്‍ ഒരു മെട്രിക് ടൺ ഓക്സിജൻ എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പുലർച്ചെ 4:15 ന് അഞ്ച് മെട്രിക് ടൺ ഓക്സിജൻ കൂടി എത്തിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന അളവാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. 11-12 മണിക്കൂർ ഇത് നീണ്ടുനിൽക്കുമെന്നും വളരെക്കാലത്തിനുശേഷമാണ് ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് സമ്മർദ്ദം നേരിടുന്നതെന്ന ആശങ്കയും ആശുപത്രി വക്താവ് മാധ്യമങ്ങളുമായി പങ്കുവെച്ചു.

Last Updated : Apr 25, 2021, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.