ന്യൂഡൽഹി: മെർക്കുറിയുടെയും കാറ്റിന്‍റെ കുറവ് മൂലം ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വീണ്ടും മോശമായി. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് 245 ആയിരുന്നു നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI).
വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക കണക്കാക്കുക.
ശക്തമായ കാറ്റിനെ തുടർന്ന് വെള്ളിയാഴ്‌ച രാജ്യതലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം ഉയർന്നിരുന്നു. എന്നാൽ രാത്രിയിൽ കാറ്റിന്‍റെ വേഗത കുറഞ്ഞതോടെ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച വായുവിന്‍റെ ഗുണനിലവാരം വീണ്ടും മോശാവസ്ഥയിലേക്ക് മാറി. 209 ആയിരുന്നു ശനിയാഴ്ച നഗരത്തിലെ വായു ഗുണനിലവാര സൂചിക.