ന്യൂഡൽഹി : ഡൽഹിയിലെ വായു ഗുണ നിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നു. എയർ ക്വാളിറ്റി ഇൻഡെക്‌സിൽ (എക്യുഐ) 339 രേഖപ്പെടുത്തി. ജനുവരി ഒമ്പത് മുതൽ 11 വരെ 'തൃപ്‌തികരം' വിഭാഗത്തിലാണ് വായു ഗുണ നിലവാരം റിപ്പോർട്ട് ചെയ്‌തിരുന്നത്. ജനുവരി 12നും 13 നും 'മിതമായത്' എന്ന വിഭാഗത്തിലായിരുന്നു.
0-50 'നല്ലത്', 51-100 'തൃപ്‌തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് വായു ഗുണനിലവാര പട്ടിക ക്രമീകരിച്ചിരിക്കുന്നത്.