ന്യൂഡല്‍ഹി: അന്തരീക്ഷ വായുവിലെ മലീനീകരണം അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍റക്സ് (എ.ക്യൂ.ഐ) ല്‍ വീണ്ടും ഏറ്റവും കുറഞ്ഞ നിലവാരം തുടര്‍ന്ന് ഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്‍റെ എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (എസ്.എ.എഫ്.എ.ആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും താഴ്ന്ന നിലവാരമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തലസ്ഥാനത്തെ വായു മലിനീകരണം നവംബര്‍ ആറാം തിയതിയോടെ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് നിഗമനം.
Also Read: ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം