ETV Bharat / bharat

ഡല്‍ഹിയ്‌ക്ക് ശ്വാസംമുട്ടുന്നു; വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ - 'severe' category in air quality

ഡല്‍ഹിയില്‍ നിലവിലെ വായുനിലവാര സുചിക 533 ലാണുള്ളത്.

ഡല്‍ഹി  വായു ഗുണനിലവാര സൂചിക  Delhi's air quality  Delhi  'severe' category in air quality  India air condition
ഡല്‍ഹിയ്‌ക്ക് ശ്വാസംമുട്ടുന്നു; വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ
author img

By

Published : Nov 6, 2021, 8:35 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനം വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ തുടരുന്നു. നിലവില്‍ വായുനിലവാര സുചിക 533 ലാണുള്ളത്. ശനിയാഴ്‌ച രാവിലെ ആറുമണിയ്ക്ക്‌ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്(സഫര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നവംബർ ഏഴിന് വൈകുന്നേരം മുതല്‍ ആശ്വാസം പ്രതീക്ഷിക്കുന്നതായി സഫര്‍ അധികൃതര്‍ പറയുന്നു.

ALSO READ: ശ്വാസം മുട്ടി ഡൽഹി: വായു നിലവാര സൂചിക വളരെ മോശാവസ്ഥയിൽ

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം അഞ്ച് വർഷത്തിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തിയെന്ന് കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡ് വെള്ളിയാഴ്‌ച അറിയിച്ചിരുന്നു. വായു നിലവാര സൂചിക, വെള്ളിയാഴ്ച 462 ലെത്തുകയും തുടര്‍ന്ന് വര്‍ധിക്കുകയുമാണുണ്ടായത്. കഴിഞ്ഞ വർഷം 435ഉം 2019ൽ 368 ആയിരുന്നു ദീപാവലിക്ക് ശേഷമുള്ള രാജ്യതലസ്ഥാനത്തെ വായു നിലവാര സൂചിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.