ETV Bharat / bharat

ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍ - വനിത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

കൊലയ്‌ക്ക് ശേഷം 18 ദിവസമെടുത്താണ് യുവാവ് യുവതിയുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ ഡല്‍ഹി നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

woman body chopped into 35 pieces  Delhi woman body chopped into 35 pieces  boyfriend killed girlfriend  young man killed a girl  crime news  Delhi News  യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു  ഡല്‍ഹി  മെഹ്‌റൗളി പൊലീസ്  വനിത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി  അഫ്‌താബ് അമീന്‍ പൂനാവാല
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
author img

By

Published : Nov 14, 2022, 3:33 PM IST

Updated : Nov 14, 2022, 7:47 PM IST

ന്യൂഡല്‍ഹി: ഒപ്പം ജീവിച്ചിരുന്ന വനിത സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളായി വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ച യുവാവ് പിടിയില്‍. ശ്രദ്ധ (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയോടൊപ്പം താമസിച്ചിരുന്ന അഫ്‌താബ് അമീന്‍ പൂനാവാല എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

മെയ്‌ 18ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും തുടര്‍ന്നാണ് അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നുമാണ് ഡല്‍ഹി മെഹ്‌റൗളി പൊലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ ശരീരഭാഗങ്ങള്‍ 35 കഷണങ്ങളായി വെട്ടിമുറിച്ച അഫ്‌താബ് അത് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ ഡല്‍ഹി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ശരീരാവശിഷ്‌ടങ്ങള്‍ പ്രതിയായ യുവാവ് ഉപേക്ഷിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

വനിത സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളായി വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ച യുവാവ് പിടിയില്‍

മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രദ്ധ അഫ്‌താബുമായി പരിചയത്തിലായത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് ഒരുമിച്ച് താമസം മാറി.

ഇതിനിടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നത് കണ്ടാണ് ഇവര്‍ മകളെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. തുടര്‍ന്ന് മെഹ്‌റൗളി പൊലീസ് അഫ്‌തബിനെ കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിവാഹം കഴിക്കണമെന്ന ശ്രദ്ധയുടെ ആവശ്യം തര്‍ക്കത്തിലേക്ക് നീങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫ്‌താബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിക്കൊപ്പം കൊല്ലപ്പെട്ട യുവതിയുടെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

Last Updated : Nov 14, 2022, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.